
വയനാട്: വോട്ടവകാശത്തിന്‍റെ പ്രാധാന്യം മനസിലാക്കി കൊടുക്കുന്നതായി വയനാട്ടില്‍ സുപ്രധാന ക്യാമ്പയിൻ. കണ്ണൂർ ചെമ്പേരി വിമൽജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റും കമ്മ്യൂണിറ്റി റേഡിയോ മറ്റൊലിയും വയനാട് ജില്ലാ ഇലക്ഷൻ വിഭാഗം, സ്വീപ്പ്, ഇലക്ട്റൽ ലിറ്ററസി ക്ലബ്സ് , താലൂക്ക് ഓഫീസ് മാനന്തവാടിയും സംയുക്തമായാണ് തെരഞ്ഞെടുപ്പ് ബോധവത്കരണ ക്യാമ്പയിൻ സംഘടിപ്പിച്ചത്.
തിരുനെല്ലി പഞ്ചായത്തിലെ ബെഗുർ, നെടുന്തന എന്നീ ആദിവാസി കോളനികളിൽ ഗോത്ര വിഭാഗമായ കാട്ടുനായ്ക ഭാഷയിലുള്ള *നന്ന ബോട്ടു നന്ന അവകാസ* (എന്‍റെ വോട്ട് എന്റെ അവകാശം) എന്ന മുദ്രാവാക്യം രേഖപ്പെടുത്തിയ കാർഡ് ധരിച്ചുകൊണ്ടും വോട്ടവകാശത്തിന്‍റെ പ്രാധാന്യം മനസിലാക്കികൊണ്ടും വോട്ടർപട്ടികയിൽ പേര് ചേർത്ത് കൊണ്ടും ആയിരുന്നു ഇലക്ഷൻ ബോധവൽക്കരണം നടത്തിയത്. തിങ്കളാഴ്ച എംബിഎ വിദ്യാർത്ഥികൾക്കുള്ള പരിശീലനവും ചൊവ്വാഴ്ച കോളനികളിൽ ഇലക്ഷൻ ബോധവൽക്കരണവും നടന്നു.
വോട്ടർ പട്ടിക പുതുക്കൽ പ്രവർത്തനങ്ങൾക്കും ബോധവത്കരണ പ്രവർത്തനങ്ങൾക്കും ഡെപ്യൂട്ടി കളക്ടർ ജയകുമാർ (ഇലക്ഷൻ), ഡെപ്യൂട്ടി കളക്ടർ ദേവകി കെ വയനാട് സ്വീപ് നോഡൽ ഓഫീസർ, എം ജെ അഗസ്റ്റിൻ തഹസിൽദാർ, ഡെപ്യൂട്ടി തഹസീൽദാർ ജോബി ജയിംസ്, രാജേഷ് കുമാർ ഇലക്ടറൽ ലിറ്ററസി ക്ലബ് ജില്ലാ കോർഡിനേറ്റർ, ഷമീർ കെ, സന്ദീപ് (ടെക്നിക്കൽ സ്റ്റാഫ് ) എന്നിവരും റേഡിയോ മാറ്റൊലി ഡയറക്ടർ ഫാ. ബിജോ കറുകപ്പള്ളി, ചെമ്പേരി വിമൽ ജ്യോതി എംബിഎ കോളേജ് പ്രിൻസിപ്പൽ ഫാ. ഡോ. ജിനിമോൻ വി ജോസഫ്, അഡ്മിനിസ്ട്രേറ്റർ ഫാ. ബിബിൻ തെക്കേടത്ത്, ബാച്ച് കോർഡിനേറ്റർ തോമസ് ജോൺ, ഫാക്കൾട്ടി ജോബിൻ ജോസഫ്, സ്റ്റാഫ് ബിന്ദു ജോൺസൻ എന്നിവരും നേതൃത്വം നൽകി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam