കൈകാണിച്ച് നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് പൊലീസ്; പരിശോധിച്ചപ്പോള്‍ കൈയുറയ്ക്കുള്ളില്‍ എംഡിഎംഎ

Published : Nov 26, 2023, 10:09 PM ISTUpdated : Dec 04, 2023, 04:19 PM IST
കൈകാണിച്ച് നിര്‍ത്താതെ പോയ ബൈക്കിനെ പിന്തുടര്‍ന്ന് പൊലീസ്; പരിശോധിച്ചപ്പോള്‍ കൈയുറയ്ക്കുള്ളില്‍ എംഡിഎംഎ

Synopsis

ഇരുചക്ര വാഹനത്തില്‍ ബംഗളുരുവില്‍ നിന്നാണ് ഇരുവരും ലഹരി വസ്തുക്കള്‍ കൊണ്ടുവന്നിരുന്നത്. കൊച്ചി നഗരത്തില്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാനായിരുന്നു ഇത്. 

കൊച്ചി: അങ്കമാലിയിൽ വൻ രാസലഹരി വേട്ട. 25 ഗ്രാം എം.ഡി.എം.എ യുമായി രണ്ടു പേർ പൊലീസിന്റെ പിടിയിലായി. ഞാറയ്ക്കൽ വളപ്പിൽ താമസിയ്ക്കുന്ന മട്ടാഞ്ചേരി ചക്കരയിടുക്ക് കുറുങ്ങാട്ടിൽ ഫൈസൽ (48), ചക്കരയിടുക്ക് കാട്ടൂക്കാരൻ കുഞ്ഞുമുഹമ്മദ് (48) എന്നിവരെയാണ് ഡിസ്ട്രിക്ട് ആന്റി നർക്കോട്ടിക്ക് സ്പെഷൽ ആക്ഷൻ ഫോഴ്സും, അങ്കമാലി പോലീസും ചേർന്ന് പിടികൂടിയത്. 

ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശേധനയിൽ അങ്കമാലി ടി.ബി ജംഗ്ഷനിൽ വച്ചാണ് സാഹസികമായി അറസ്റ്റ് ചെയ്തത്. കൈ കാണിച്ച് നിർത്താതിരുന്ന ഇവരെ പിന്തുടർന്നാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ ബംഗളുരുവിൽ നിന്നാണ് ഇവർ രാസ ലഹരി മരുന്നുകള്‍ കൊണ്ടുവന്നിരുന്നത്. കയ്യുറയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലക്ഷങ്ങൾ വില വരുന്ന മയക്കു മരുന്ന് കണ്ടെത്തിയത്. കൊച്ചി സിറ്റിയിൽ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും വിൽപ്പനയായിരുന്നു ലക്ഷ്യം.

കരിപ്പൂര്‍ അടക്കം രാജ്യത്തെ  25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കാന്‍ കേന്ദ്രം
ദില്ലി: കരിപ്പൂരിലെ കോഴിക്കോട് വിമാനത്താവളം ഉള്‍പ്പെടെ രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള നീക്കവുമായി കേന്ദ്ര സര്‍ക്കാര്‍. 2025നുള്ളില്‍ രാജ്യത്തെ 25 വിമാനത്താവളങ്ങള്‍ കൂടി സ്വകാര്യവത്ക്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ അറിയിച്ചു. കരിപ്പൂരിലെ കോഴിക്കോട് രാജ്യാന്തര വിമാനത്താവളവും ഈ പട്ടികയിലുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലയക്ക് നല്‍കാനുള്ള കേന്ദ്ര തീരുമാനത്തിന്‍റെ ഭാഗമായാണ് ഈ നടപടി.

നേരത്തെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം, മംഗളൂരു രാജ്യാന്തര വിമാനത്താവളം ഉള്‍പ്പെടെയുള്ളവ സ്വകാര്യ മേഖലയ്ക്ക് നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണിപ്പോള്‍ രാജ്യത്തെ കൂടുതല്‍ വിമാനത്താവളങ്ങള്‍ സ്വകാര്യ മേഖലക്ക് നല്‍കുകയാണെന്ന് കേന്ദ്രം അറിയിക്കുന്നത്.  2018 മുതല്‍ ഇതുവരെ ആറ് വിമാനത്താവളങ്ങളാണ് സ്വകാര്യവത്ക്കരിച്ചതെന്ന്  കേന്ദ്ര വ്യോമയാന മന്ത്രാലയം പാര്‍ലമെന്‍റില്‍ അറിയിച്ചു. മികച്ച പ്രവർത്തനത്തിനും നിക്ഷേപം ലക്ഷ്യമിട്ടുമാണ് സ്വകാര്യവത്കരണമെന്ന് വ്യോമയാന മന്ത്രാലയം പാര്‍ലമെൻറില്‍ വ്യക്തമാക്കി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രായം നോക്കാതെ നിലപാട് നോക്കി വോട്ട് ചെയ്യണമെന്ന് അഭ്യ‍ർത്ഥിച്ചു, കിട്ടിയത് 9 വോട്ട്; നിരാശയില്ലെന്ന് സി. നാരായണൻ നായർ
ദാ കാണ്... അധികാരത്തിലിരിരുന്ന ബിജെപിയെ ഒറ്റ സീറ്റിലൊതുക്കി; കരവാരം കണ്ടുപഠിക്കാൻ സിപിഎം സൈബർ സേന