തിരുവനന്തപുരത്ത് വൻ ലഹരിവേട്ട, പിടികൂടിയത് ഒരു കോടി രൂപ വിലയുള്ള ലഹരി വസ്തുക്കൾ

By Web TeamFirst Published Sep 28, 2022, 3:24 PM IST
Highlights

പൊലീസും, റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്

തിരുവനന്തപുരം : തിരുവനന്തപുരത്ത് റൂറൽ പൊലീസ് ഡാൻസാഫ് ടീമിന്റെ വൻ ലഹരി വേട്ട. വിപണിയിൽ ഒരു കോടി രൂപയോളം വിലയുള്ള ലഹരി വസ്തുക്കളാണ് പിടികൂടിയത്. കടയ്ക്കാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ മണനാക്കിൽ കടയ്ക്കാവൂർ പൊലീസും, റൂറൽ ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മാരക ലഹരി വസ്തുവായ എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായത്. നിരവധി നർക്കോട്ടിക്ക്, ക്രിമിനൽ കേസുകളിലെ പ്രതിയായ ചിറയിൻകീഴ് പെരുങ്ങുഴി നാലുമുക്കിൽ വിശാഖ് വീട്ടിൽ ശബരീനാഥ് (42), വർക്കല അയിരൂർ കളത്തറ നിഷാൻ മൻസിലിൽ നിഷാൻ (29) എന്നിവരാണ് പിടിയിലായത്. 

ഇവരിൽ നിന്ന് 310 ഗ്രാം എം.ഡി.എം.എ പിടികൂടി. വിപണിയിൽ ഒരു കോടിയോളം വിലവരുന്ന ലഹരി വസ്തുക്കളാണ് ഇവരിൽ നിന്ന് പിടികൂടിയത്. കേരള പൊലീസിൻ്റെ ലഹരി വിരുദ്ധ വിഭാഗമായ യോദ്ധാവിൽ നിന്നും ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി.നിശാന്തിനി ഐ.പി.എസ്സ് ന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ ഡാൻസാഫ് സംഘത്തിന്റെ രഹസ്യനിരീക്ഷണത്തിൽ ആയിരുന്നു പിടിയിലായവർ.

തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി ശിൽപ്പാ ഐ.പി.എസിന്റെ  നേതൃത്വത്തിൽ അതിശക്തമായ ലഹരി വിരുദ്ധ പ്രവർത്തനങ്ങളാണ് റൂറൽ പൊലീസ് ചെയ്ത് വരുന്നത്. തിരുവനന്തപുരം റൂറൽ നർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി പി ടി രാസിത്, വർക്കല ഡി.വൈ.എസ്.പി നിയാസ് വൈ ,കടയ്ക്കാവൂർ പൊലീസ് ഇൻസ്പെക്ടർ അജേഷ്, സബ്ബ് ഇൻസ്പെക്ടർ ദിപു , സി.പി.ഒ മാരായ സിയാദ്, ജ്യോതിഷ് ഡാൻസാഫ് ടീം സബ്ബ് ഇൻസ്പെക്ടർമാരായ ഫിറോസ്ഖാൻ, ബിജു.എ.എച്ച് അസി: സബ്ബ് ഇൻസ്പെക്ടർമാരായ ബി.ദിലീപ് , ആർ.ബിജുകുമാർ ഡാൻസാഫ് ടീം അംഗങ്ങളായ അനൂപ് , സുനിൽരാജ് ,ഷിജു ,വിനീഷ് എന്നിവർ ചേർന്നാണ് റെയ്ഡിന് നേതൃത്വം നൽകിയത്.

Read More : വാപ്പയുടെ തോളിൽ നിന്ന് കുരുന്ന് രാഹുലിന്റെ തോളിലേക്ക്, 'ജീ നിങ്ങൾക്കേ പറ്റു ഇന്ത്യയെ തൊട്ടറിയാൻ'

click me!