
കാസർകോട് : കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പളം ലഭിക്കാതായതോടെ മൈലാട്ടിയിൽ ദേശീയപാതാ നിർമ്മാണ തൊഴിലാളികൾ സമരത്തിൽ. മേഘ കൺസ്ട്രക്ഷൻ കമ്പനിയിലെ നൂറോളം തൊഴിലാളികളാണ് പണിമുടക്കുന്നത്. കഴിഞ്ഞ മൂന്ന് മാസമായി പണിയെടുത്തിട്ടും ശമ്പളം കിട്ടിയില്ലെന്നാണ് തൊഴിലാളികളുയർത്തുന്ന പരാതി. എന്നാൽ ഉപകരാർ നൽകിയ കമ്പനിക്ക് കൃത്യമായി തങ്ങൾ പണം നൽകിയിട്ടുണ്ടെന്നും ഈ കമ്പനിയാണ് തൊഴിലാളികൾക്ക് ശമ്പളം നൽകാത്തതെന്നുമാണ് മേഘ കൺസ്ട്രക്ഷൻ കമ്പനി പ്രതിനിധികളുടെ വാദം.