
കോഴിക്കോട്: തുഷാരഗിരിയിൽ രണ്ട് പേർ ഒഴുക്കിൽപ്പെട്ടു. ഒരാളെ രക്ഷിച്ചു, മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ തുടരുന്നു. കോഴിക്കോട് ബേപ്പൂർ സ്വദേശി സുബ്രഹ്മണ്യന്റെ മകൻ അമൽ പച്ചാട് (22) എന്ന കോളേജ് വിദ്യാർത്ഥിയാണ് അപകടത്തിൽപ്പെട്ടത്. കോഴിക്കോട് നിന്നും വന്ന അഞ്ചംഗ സംഘത്തിലെ രണ്ടുപേരാണ് ഒഴുക്കിൽപ്പെട്ടത്. ഒരാളെ രക്ഷിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി മറ്റൊരാൾക്ക് വേണ്ടി തിരച്ചിൽ നടത്തുകയാണ്.
ഒരാളെ സംഘം തന്നെ കരയ്ക്ക് എത്തച്ച് ആശുപത്രിയിലേക്ക് കൊണ്ട് പോയി. തുഷാരഗിരി യിലേക്കുള്ള പ്രവേശനം നിരോധിച്ച സമയത്താണ് സഞ്ചാരികൾ ഇവിടെ വെള്ളത്തിൽ ഇറങ്ങിയത്. പൊലീസ്, ഫയർഫോഴ്സ് സന്നദ്ധപ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിലാണ് തുഷാരഗിരിയിൽ തെരച്ചിൽ നടക്കുന്നത്. കഴിഞ്ഞ ആഴ്ച പതങ്കയത്ത് വെള്ളത്തിൽ കാണാതായ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ജലാശയങ്ങളിൽ ശക്തമായ ഒഴുക്കും വെള്ളവുമാണ് തെരച്ചിലിന് തടസ്സമാകുന്നത്.
Read more: വില കൂട്ടി മിൽമ, പാൽ ഒഴികെയുള്ള ക്ഷീര ഉത്പന്നങ്ങൾക്ക് നാളെ വില കൂടും
മാനന്തവാടി: കേരളത്തിലെ പതിവ് രീതിയാണ് വീതി കൂടിയ റോഡും ഇടുങ്ങിയ പാലവും എന്നത്. എന്നാൽ വയനാട്ടിൽ ഈ രീതിക്ക് ചെറുതായൊന്ന് മാറ്റം വന്നിരിക്കുന്നു. റോഡ് പുതുക്കി നിർമ്മിച്ചപ്പോൾ പാലം താഴ്ന്നു പോയ കഥയാണ് ഒരപ്പ്, രണ്ടേ നാല്, എടവക പ്രദേശത്തുള്ളവർക്ക് പറയാനുള്ളത്. മാനന്തവാടിയിൽ നിന്നും രണ്ടേ നാല്, എടവക, തവിഞ്ഞാൽ ഭാഗത്തേക്കുള്ള പ്രധാനപാതയിലാണ് ഒരപ്പ് പാലം സ്ഥിതി ചെയ്യുന്നത്. റോഡുയർന്നും പാലം താഴ്ന്നും ഉള്ളതിനാൽ മഴ ശക്തമായാൽ തോടൊഴുകുന്നത് പിന്നെ പാലത്തിന് മുകളിലൂടെയായിരിക്കും. നാട്ടുകാർ നിരന്തരം ആവശ്യപ്പെട്ടിട്ടും പാലം പുതുക്കിപ്പണിയാനുള്ള നടപടി വൈകുകയാണ്. ഉയരം കുറഞ്ഞ ഒരപ്പിലെ ചെറിയ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് ഓടാൻ നിലവിൽ പ്രയാസം നേരിടുകയാണ്. ഇതിന് പുറമെയാണ് പാലം മഴക്കാലത്ത് വെള്ളത്തിനടിയിലാകുന്നത്.
എടവക - തവിഞ്ഞാൽ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരപ്പ് - യവനാർകുളം - കാട്ടിമുല റോഡിൻ്റെ നവീകരണം നേരത്തെ പൂർത്തിയായിരുന്നു. എന്നാൽ ഇതോടൊപ്പം റോഡിൻ്റെ വീതിയ്ക്കും ഉയരത്തിനും സമാനമായി പാലം പുതുക്കിപ്പണിയാൻ നടപടിയുണ്ടായില്ല. പഞ്ചായത്ത് പത്ത് വർഷം മുമ്പ് നിർമിച്ച പാലമാണിത്. നാല് കിലോമീറ്ററിലധികം ദൂരം വരുന്ന ഈ റോഡ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നാല് കോടി 40 ലക്ഷം രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. റോഡിൻ്റെ പണി ദ്രുതഗതിയിൽ പൂർത്തിയാക്കിയെങ്കിലും പാലം പുതിയത് നിർമിക്കാൻ അധികൃതർ തയ്യാറായില്ല.
മുതിരേരിപാലം പൊളിച്ചതോടെ ഇതുവഴിയാണ് യവനാർകുളം, കുളത്താട എന്നീ പ്രദേശങ്ങളിലുള്ളവർ യാത്ര ചെയ്യുന്നത്. മഴ ശക്തമായതോടെ ഈ പാലത്തിന് മീതെ വെള്ളം എത്തിയിട്ടുണ്ട്. പാലത്തിൽ വെള്ളം കയറി ഇതുവഴിയുള്ള ഗതാഗതം മുടങ്ങാനുള്ള സാധ്യത നിലനിൽക്കുകയാണ്. ഒരപ്പ് ചെറിയ പാലം പുനർനിർമിക്കണമെന്നാവശ്യപ്പെട്ട് എം.എൽ.എ ഒ.ആർ കേളുവിന് നിവേദനം നൽകി കാത്തിരിക്കുകയാണ് പ്രദേശവാസികൾ.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam