'സാരി തരൂ സഞ്ചി തരാം'; പദ്ധതിയുമായി വടകര നഗരസഭ

By Web TeamFirst Published Jul 17, 2022, 4:27 PM IST
Highlights

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സർക്കാർ നിരോധിച്ചതിന്റെ ഭാഗമായി തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിന് 'സാരി തരൂ സഞ്ചി തരാം' പദ്ധതിക്ക് തുടക്കം കുറിച്ച് വടകര നഗരസഭ

കോഴിക്കോട്: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾ സർക്കാർ നിരോധിച്ചതിന്റെ ഭാഗമായി തുണിസഞ്ചികൾ പ്രോത്സാഹിപ്പിക്കുന്നതിന് 'സാരി തരൂ സഞ്ചി തരാം' പദ്ധതിക്ക് തുടക്കം കുറിച്ച് വടകര നഗരസഭ. നഗരസഭക്ക് കീഴിൽ പ്രവർത്തിക്കുന്ന ഹരിയാലി ഹരിതകർമ്മസേന മുഖേനയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

വീടുകളിൽ ഉപയോഗം കഴിഞ്ഞ സാരികൾ വടകരയിലെ ജൂബിലി ടാങ്കിന് അടുത്തുള്ള ഗ്രീൻ ടെക്നോളജി സെന്ററിലോ പഴയ സ്റ്റാൻഡിലെ ദ്വാരക ബിൽഡിംഗിലുള്ള ഗ്രീൻ ഷോപ്പിലോ നൽകിയാൽ പകരം അവിടെനിന്ന് തുണിസഞ്ചികൾ കൊണ്ടുപോകാം. ഇതുകൂടാതെ വാർഡ് തലങ്ങളിൽ ചുമതലയുള്ള ഹരിതകർമ്മസേന അംഗങ്ങളുടെ കയ്യിലും സാരി നൽകി തുണി സഞ്ചികൾ കൈപ്പറ്റാം.

Read more: 'പാര്‍ട്ടിയെ മറ്റാര്‍ക്കെങ്കിലും വില്‍ക്കുക'; മുസ്ലീം ലീഗിനെ പരിഹസിച്ച് കെ ടി ജലീല്‍

ജൂലൈ ഒന്നുമുതൽ പ്ലാസ്റ്റിക് സഞ്ചികൾ ഉൾപ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തിയതിന്റെ ഭാഗമായി ബദൽ ഉത്പന്നങ്ങൾ എന്നനിലക്കാണ് പുതിയ പദ്ധതിക്ക് നഗരസഭ തുടക്കം കുറിച്ചത്. പദ്ധതിയുടെ ഗുണം ഓരോ വീടുകളിലും എത്തിക്കാൻ പരമാവധി ശ്രമിക്കും. ഒറ്റത്തവണ ഉപയോഗിക്കാൻ കഴിയുന്ന പ്ലാസ്റ്റിക് സഞ്ചികളുടെയും മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗം പൊതുജനങ്ങൾ ഒഴിവാക്കണമെന്ന് നഗരസഭാ ചെയർപേഴ്സൺ  കെപി ബിന്ദു അറിയിച്ചു.

Read more: 'സതീശനെയും സവര്‍ക്കറെയും തിരിച്ചറിയാത്ത സ്ഥിതി'; പറവൂര്‍ എംഎല്‍എ ഓഫീസിലേക്ക് എഐവൈഎഫ് മാര്‍ച്ച്

മലപ്പുറത്ത് ആദിവാസി യുവാവിന് കരടിയുടെ ആക്രമണം, തലയ്ക്ക് പരിക്കേറ്റു

മലപ്പുറം:  പൂക്കോട്ടുംപാടത്ത് വനവിഭവം ശേഖരിക്കാൻ പോയ ആദിവാസി യുവാവിന് നേരെ കരടിയുടെ ആക്രമണം. പരിക്കേറ്റ ടി കെ കോളനിയിലെ കുഞ്ഞനെ മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഒറ്റയ്ക്കാണ് ഇന്ന് രാവിലെ കുഞ്ഞൻ വനത്തിൽ പോയത്. കരടിയുടെ ആക്രമണത്തിൽ തലക്ക് പിന്നിൽ പരുക്കേറ്റ ഇയാൾ ഓടി രക്ഷപ്പെടുകയായിരുന്നു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് നിലമ്പൂർ ജില്ലാ ആശുപത്രിയിലെത്തിച്ചു. പിന്നീട് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.

click me!