വർക്കല സ്വദേശിയെ അടിച്ചു നിലത്തുവീഴ്ത്തി സ്വര്‍ണമാല കവർന്നു, ആട് മോഷണ കേസിലും പ്രതികൾ, യുവാക്കൾ പിടിയിൽ

Published : Dec 12, 2023, 11:38 AM IST
വർക്കല സ്വദേശിയെ അടിച്ചു നിലത്തുവീഴ്ത്തി സ്വര്‍ണമാല കവർന്നു, ആട് മോഷണ കേസിലും പ്രതികൾ, യുവാക്കൾ പിടിയിൽ

Synopsis

സബീറും സബീലുമാണ് പിടിയിലായത്

തിരുവനന്തപുരം: വർക്കലയിൽ മധ്യവയസ്‌കനെ ആക്രമിച്ച് സ്വർണ മാല കവർന്ന യുവാക്കൾ പിടിയിലായി. വർക്കല ചിലക്കൂർ തൊട്ടിപ്പാലം ഫർസാന മൻസിലിൽ സബീർ (39), ചിലക്കൂർ എൽ പി എസിന് സമീപം സബ്ന മൻസിലിൽ സബീൽ (32) എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ആറ് മണിയോടെ വർക്കല മൈതാനത്തെ സ്വകാര്യ ബാറിന് സമീപത്താണ് സംഭവമെന്ന് പൊലീസ് പറഞ്ഞു. കണ്ണമ്പ ജനതമുക്ക് സ്വദേശിയായ അജിമോനെയാണ് പ്രതികൾ ആക്രമിച്ചത്. നിലത്തുവീണ ഇയാളുടെ കഴുത്തിൽ കിടന്ന 90,000 രൂപ വിലവരുന്ന സ്വർണ മാല കവർന്ന പ്രതികൾ രക്ഷപ്പെടുകയായിരുന്നു.

2004 മുതൽ ജ്വല്ലറിയിൽ ജീവനക്കാരി, ഏഴരക്കോടി തട്ടിയെന്ന് കേസ്: ചീഫ് അക്കൗണ്ടന്‍റ് സിന്ധുവിനെ ചോദ്യംചെയ്തു

വർക്കല സ്റ്റേഷൻ പരിധിയിൽ ആട് മോഷണം ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതികളാണ് സബീറും സബീലും. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

'കാഴ്ചയായി ചെറുതേനും കദളിക്കുലകളും കാട്ടുപൂക്കളും', അഗസ്ത്യാർകൂടത്തിന്‍റെ മടിത്തട്ടിൽ നിന്നും ഗോത്രസംഘം സന്നിധാനത്ത്
കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു