അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ സാവകാശം വേണമെന്ന് ആലപ്പുഴ ജില്ലാഭരണകൂടം

Web Desk   | Asianet News
Published : Jan 26, 2020, 07:20 AM ISTUpdated : Jan 26, 2020, 07:29 AM IST
അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ സാവകാശം വേണമെന്ന് ആലപ്പുഴ ജില്ലാഭരണകൂടം

Synopsis

അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കുന്നടക്കം കർശന നടപടിയിലേക്ക് നീങ്ങാൻ പരിമിതിയുണ്ടെന്ന് ജില്ലാഭരണകൂടം പറയുന്നു. മൂന്ന് മാസത്തെ കർമ്മപദ്ധതിയിലൂടെ ഹൗസ് ബോട്ട് മേഖലയെ നിയമപരിധിക്കുള്ളിൽ കൊണ്ടുവരും

ആലപ്പുഴ: ആലപ്പുഴയിലെ അനധികൃത ഹൗസ് ബോട്ടുകൾക്കെതിരെ നടപടിയെടുക്കാൻ സാവകാശം വേണമെന്ന് ജില്ലാഭരണകൂടം. അനധികൃത ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നേടാൻ മൂന്ന് മാസത്തെ സമയം അനുവദിക്കും. അതിനു ശേഷം മാത്രമെ ക‍ർശന നടപടിയിലേക്ക് നീങ്ങൂ. അതേസമയം, വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ പ്രത്യേക സമിതി രൂപീകരിക്കാൻ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തീരുമാനിച്ചു.

അനധികൃത ഹൗസ് ബോട്ടുകൾ പിടിച്ചെടുക്കുന്നടക്കം കർശന നടപടിയിലേക്ക് നീങ്ങാൻ പരിമിതിയുണ്ടെന്ന് ജില്ലാഭരണകൂടം പറയുന്നു. മൂന്ന് മാസത്തെ കർമ്മപദ്ധതിയിലൂടെ ഹൗസ് ബോട്ട് മേഖലയെ നിയമപരിധിക്കുള്ളിൽ കൊണ്ടുവരും. 2015 മുതലാണ് പുതിയ ഹൗസ് ബോട്ടുകൾക്ക് ലൈസൻസ് നൽകുന്നത് സർക്കാർ പരിമിതപ്പെടുത്തിയത്. ഇതേതുടർന്ന് ലൈസൻസ് ഇല്ലാത്ത ഹൗസ് ബോട്ടുകളുടെ എണ്ണം കൂടി. സംസ്ഥാന സർക്കാരിന്‍റെ അനുമതിയോടെ നിയന്ത്രണത്തിൽ ഇളവ് നൽകി, അനധികൃത ബോട്ടുകൾക്ക് ലൈസൻസിന് അപേക്ഷിക്കാൻ അവസരം നൽകും.

ടൂറിസം മേഖലയ്ക്ക് വരുമാനം നേടിത്തരുന്ന വലിയ വ്യവസായം എന്ന നിലയിലാണ് ഇളവ് നൽകാനുള്ള തീരുമാനം. ഹൗസ് ബോട്ടുകൾക്ക് ഗ്രേഡിംഗ് ഏർപ്പെടുത്തും. പാതിരാമണിലിലെ തീപിടുത്തതിന്‍റെ പശ്ചാലത്തിൽ വിനോദസഞ്ചാരികളുടെ സുരക്ഷയുറപ്പാക്കാൻ ദുരന്തനിവാരണ അതോറിറ്റിക്ക് കീഴിൽ പ്രത്യേക സമിതി രൂപീകരിക്കും. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും ഹൗസ് ബോട്ട് പ്രതിനിധികളും സമിതിയിലുണ്ടാകും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'എക്സ്ട്രാ സ്മാ‌‌‍‌ർട്ട്' ആകാൻ വിഴിഞ്ഞം; ക്രൂയിസ് കപ്പലുകളും എത്തും, കടൽ നികത്തി ബർത്ത് നിർമിക്കും, ജനുവരിയിൽ റോഡ് തുറക്കും
കുത്തനെയിടിഞ്ഞ് റബ്ബർ വില, സീസണിലെ ഏറ്റവും കുറഞ്ഞ വില