
കാസര്‍കോട്: കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് മുൻ പ്രിൻസിപ്പൽ പി വി പുഷ്പജയുടെ വീടിന് നേരെ ബോംബേറ്. ചീമേനി കൊടക്കാടുള്ള വീടിന് നേരെയാണ് ബോംബെറിഞ്ഞത്. കഴിഞ്ഞ നാല് ദിവസമായി ടീച്ചർ എറണാകുളത്ത് സഹോദരിയുടെ വീട്ടിൽ ആയിരുന്നു. ഇന്ന് വൈകുന്നേരം തിരിച്ചെത്തിയപ്പോളാണ് സംഭവം അറിയുന്നത്. ഒന്നാം നിലയിലെ ജനല്‍ വാതിലിന് നേരെയാണ് അക്രമികള്‍ ബോംബെറിഞ്ഞത്. ജനൽ പാളികൾ തകർന്നു. ചുമരിനും കേടുപാടുകളുണ്ട്. നാടൻ ബോംബാണ് എറിഞ്ഞതെന്ന് സംശയിക്കുന്നു.
കഴിഞ്ഞ ദിവസം വനിതാ മതിലുമായി ബന്ധപ്പെട്ട് ടീച്ചർ, ജനം ടിവിക്ക് അഭിമുഖം നൽകിയിരുന്നു. ഇതിന് ടീച്ചര്‍ മാപ്പ് പറയണമെന്ന് സിപിഎം പ്രാദേശിക നേതൃത്വം ടീച്ചറോട് ആവശ്യപ്പെട്ടിരുന്നു. ടീച്ചർ ഇത് നിഷേധിച്ചതാണ് അക്രമത്തിന് കാരണമായതെന്ന് സംശയിക്കുന്നു. കൂടാതെ ശബരിമല കർമ്മ സമിതിയുടെ നേതൃത്വത്തിൽ ചെറുവത്തൂരിൽ നടന്ന അയ്യപ്പ ജ്യോതി ഉദ്ഘാടനം ചെയ്തതും ഡോ. പി വി പുഷ്പജയായിരുന്നു.
ഇതേ തുടര്‍ന്ന് പ്രദേശത്ത് സിപിഎം നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനത്തിനിടെയാകാം ബോംബ് എറിഞ്ഞതെന്ന് സംശയിക്കുന്നു. കഴിഞ്ഞ ജൂണില്‍ നെഹ്‍റു കോളേജിൽ നടന്ന പുഷ്പജ ടീച്ചറുടെ വിരമിക്കല്‍ ചടങ്ങിനിടെ എസ് എഫ് ഐ പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളുടെ നേ
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam