കട കത്തിച്ച് പക തീർത്തു! പാതിരാത്രി കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്, അറസ്റ്റിലായത് അയൽവാസി

Published : Jun 11, 2025, 10:03 AM ISTUpdated : Jun 11, 2025, 12:00 PM IST
fire .jpg

Synopsis

ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ രാത്രിയായതിനാൽ ആളപായമുണ്ടായില്ല. 

പാലക്കാട് : കല്ലേക്കാട് കടകൾ കത്തിയ സംഭവത്തിൽ വഴിത്തിരിവ്. പ്രദേശവാസിയായ ഒരാളാണ് കടകൾ കത്തിച്ചതെന്ന് പൊലീസ് കണ്ടെത്തി. തെക്കുമുറി വി രാധാകൃഷ്ണനെ നോർത്ത് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തി വൈരാഗ്യമാണ് കടകൾ തീ ഇട്ടതിന് പിന്നിലെന്നാണ് പൊലീസിന് ഇയാൾ നൽകിയ മൊഴി. ശനിയാഴ്ച രാത്രിയാണ് റോഡ് അരികിലെ കടകൾ കത്തി നശിച്ചത്. രാത്രിയായതിനാൽ ഗ്യാസ് സിലിണ്ടർ ഉൾപ്പെടെ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ആളപായമുണ്ടായില്ല. 

PREV
Read more Articles on
click me!

Recommended Stories

പട്ടാപ്പകൽ കോളേജിനകത്തേയ്ക്ക് പാഞ്ഞുകയറി കാട്ടുപന്നി; മുന്നിൽപ്പെട്ടത് അധ്യാപകൻ, ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വീടിന് മുകളിൽ ഉഗ്രശബ്ദം, ഞെട്ടിത്തരിച്ച് വീട്ടുകാർ; ആകാശത്ത് നിന്ന് വീടിന് മുകളില്‍ പതിച്ചത് 50 കിലോയോളം തൂക്കമുള്ള ഐസ് കട്ട