രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി വീണത് 30 അടി താഴ്ചയുള്ള കിണറ്റിൽ, കൊടും തണുപ്പിൽ മോട്ടറിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ

Published : Jun 11, 2025, 08:07 AM IST
87 year old women rescued from 30 feet weel

Synopsis

രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്

പത്തനംതിട്ട: രാത്രിയിൽ കിണറ്റിൽ വീണ വയോധിക മോട്ടോർ പൈപ്പിൽ പിടിച്ച് കിടന്നത് മണിക്കൂറുകൾ. 4 മണിക്കൂറോളം കിണറ്റിൽ മോട്ടോർ പൈപ്പിൽ പിടിച്ചു കിടന്ന 87കാരിയെ ഒടുവിൽ ഫയർ ഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. പത്തനംതിട്ട തട്ട മാമ്മുട് കുടമുക്ക് വേലം പറമ്പിലെ 87 വയസുള്ള ശാന്തയാണ് കിണറ്റിൽ വീണത്. ഇവരുടെ തന്നെ വീട്ടിലെ തന്നെ ആൾമറ ഇല്ലാത്ത കിണറ്റിലാണ് 87കാരി വീണത്.

രാത്രിയിൽ വീടിന് പുറത്തിറങ്ങിയ 87കാരി കാൽ തെറ്റി കിണറ്റിൽ വീണതായാണ് സംശയം. രാത്രി ഇടയ്ക്കു ഉണർന്ന വീട്ടുകാർ കതകു തുറന്നു കിടക്കുന്നതു കണ്ടു മുറി പരിശോധിച്ചപ്പോഴാണ് 87കാരിയെ കാണാനില്ലെന്ന് വ്യക്തമായത്. തുട‍ർന്ന നടത്തിയ തെരച്ചിലിലാണ് ഇവരെ കിണറിനുള്ളിൽ കണ്ടെത്തിയത്. അടൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് വയോധികയെ രക്ഷപ്പെടുത്തിയത്. ഏകദേശം 30 അടി താഴ്ചയും 15 അടി വെള്ളം ഉള്ളതുമായ കിണറ്റിൽ മോട്ടറിന്റെ പൈപ്പിൽ പിടിച്ചു കിടക്കുന്ന അവസ്ഥയിലായിരുന്നു ഇവരുണ്ടായിരുന്നത്.

ഇന്നലെ പുല‍ച്ചെ 4 മണിയോടെ ആണ് സംഭവം. അടൂർ ഫയ‍ർ ഫോഴ്സിൽ നിന്നുള്ള സീനിയർ റെസ്ക്യൂ ഓഫീസർ അജിഖാൻ യൂസുഫിന്റെ നേതൃത്വത്തിൽ എത്തിയ റെസ്ക്യൂ ടീം കിണറ്റിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ചാണ് വയോധികയെ പുറത്തു എടുത്തത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി സംഘം, ഭാര്യയ്ക്കും മര്‍ദ്ദനമേറ്റു
വിമാനത്തിൽ എല്ലാവരും പകച്ചുപോയ നിമിഷം, പക്ഷേ മലപ്പുറത്തെ മെഡിക്കൽ വിദ്യാർഥി രക്ഷകനായി, ഒടുവിൽ 'ഹീറോ ഓഫ് ഉസ്ബെക്കിസ്ഥാൻ' ബഹുമതി