നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ അണലി കടിച്ചു; അയൽവാസി രക്ഷകനായി

By Web TeamFirst Published Jul 25, 2020, 12:28 PM IST
Highlights

വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. 

കാസർകോട്: കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞ ഒന്നര വയസ്സുകാരിയെ പാമ്പ് കടിച്ചു. രാജപുരം പാണത്തൂർ വട്ടക്കയത്ത് ക്വാറന്റീനിൽ കഴിയുന്ന ദമ്പതികളുടെ മകളെ ചൊവ്വാഴ്ച വൈകിട്ടാണ് വീട്ടിലെ ജനൽ കർ‌ട്ടന് ഇടയിൽ നിന്ന് അണലി കടിച്ചത്. വീട്ടുകാർ കുട്ടിയെ രക്ഷിക്കണമെന്ന് അലമുറയിട്ടെങ്കിലും കുടുംബം ക്വാറന്റീനിൽ കഴിയുന്നതിനാൽ ആരും വീട്ടിലേക്ക് വരാൻ തയാറായില്ല. 

ഒടുവില്‍ വീട്ടുകാരുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ജിനില്‍ മാത്യുവാണ് കുട്ടിയുടെ രക്ഷകനായത്.   ഓടിയെത്തിയ ജിനില്‍ കുട്ടിയെ ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽഎത്തിക്കുകയായിരുന്നു. 

ബിഹാറിൽ അധ്യാപകരായ ദമ്പതികൾ എന്നിവർ 16ന് ആണ് വട്ടക്കയത്തെ വീട്ടിൽ എത്തിയത്. അന്നു മുതൽ ക്വാറന്റീനിൽ ആയിരുന്നു.ആശുപത്രിയിലെത്തിച്ച കുഞ്ഞിനു കൊവിഡ് സ്ഥിരീകരിച്ചതോടെ ജിനിൽ മാത്യു നിരീക്ഷണത്തിൽ പ്രവേശിച്ചു.  

click me!