മദ്യലഹരിയില്‍ യുവാവ് സമീപവാസിയുടെ വിരൽ കടിച്ചു മുറിച്ചു

Published : Jun 04, 2020, 10:46 PM IST
മദ്യലഹരിയില്‍ യുവാവ് സമീപവാസിയുടെ വിരൽ കടിച്ചു മുറിച്ചു

Synopsis

ആലപ്പുഴ ചാരമ്മൂടാണ് മദ്യലഹരിയില്‍ യുവാവ് അയല്‍വാസിയുടെ കൈവിരല്‍ കടിച്ചുമുറിച്ചത്.

ചാരുംമൂട്: വഴക്ക് കൂടുന്നത് ഒഴിവാക്കാൻ ശ്രമിച്ചയാളുടെ കൈവിരൽ മദ്യലഹരിയിലായിരുന്ന യുവാവ് കടിച്ചു മുറിച്ചു. താമരക്കുളം മേക്കുംമുറി മാമ്മൂട്ടിൽ പുത്തൻവീട്ടിൽ റിച്ചാർഡ് സോളമന്റെ (55) ഇടതു കൈയ്യുടെ തള്ളവിരലാണ് യുവാവ് കടിച്ചു മുറിച്ചത്. സംഭവത്തിൽ താമരക്കുളം വേടരപ്ലാവ് കൊപ്പാറവടക്കടത്ത് ജോസഫ്(35)നെതിരെ നൂറനാട് പൊലീസ് കേസെടുത്തു. 

പരിക്കേറ്റ സോളമൻ ചുനക്കര സി.എച്ച്.സി യിൽ ചികിത്സ തേടി. സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഇന്ന് രാവിലെ 10 മണിയോടെ സോളമന്റെ വീടിനു സമീപം വച്ചായിരുന്നു സംഭവം. മദ്യപിച്ചെത്തിയ ജോസഫ് ബഹളം ഉണ്ടാക്കുമ്പോൾ അവിടേക്കെത്തിയ സോളമനെ അക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. 
 

PREV
click me!

Recommended Stories

3 ദിവസം മുന്നേ മണ്ണാർക്കാട് സ്വദേശി വാങ്ങിയ പുതുപുത്തൻ മഹീന്ദ്ര ഥാർ തീഗോളമായി; പൊടുന്നനെ തീ ആളിപ്പടന്ന് കത്തി നശിച്ചു
കിടപ്പുമുറിയിൽ പാതിരാത്രി ഒന്നരക്ക് 'ഭീകര' ശബ്ദം, കട്ടിലിനടിയിൽ പത്തിവിടർത്തി ഭീമൻ രാജവെമ്പാല! വീട്ടുകാർ ഞെട്ടി, വനംവകുപ്പെത്തി പിടികൂടി