
ആലപ്പുഴ: ആലപ്പുഴയെ നടുക്കി അയൽവാസികളുടെ കൊടും ക്രൂരത. അയൽവാസിയുമായുള്ള തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊല്ലുകയായിരുന്നു. ആലപ്പുഴ അരൂക്കുറ്റി സ്വദേശി വനജ (50) ആണ് മരിച്ചത്. വനജയെ കൊലപ്പെടുത്തിയത് അയൽവാസികളായ വിജീഷും സഹോദരൻ ജയേഷും ചേർന്നാണ്. ഇന്നലെ രാത്രി പത്ത് മണിയോടെ നാടിന് നടുക്കിയ സംഭവമുണ്ടായത്. മുൻപും ഇരുവരും തമ്മിൽ വാക്ക് തർക്കങ്ങൾ ഉണ്ടായതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം പ്രതികളിൽ ഒരാൾ പൊലീസിൽ കീഴടങ്ങിയിട്ടുണ്ട്. എന്നാൽ ഒരാൾ ഒളിവിൽ പോയിരിക്കുകയാണ്. ഒളിവിൽ പോയ പ്രതിയെ കണ്ടെത്താനുള്ള അന്വേഷണം ഊർജ്ജിതമാണെന്നും എത്രയും വേഗം വലയിലാകുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.
ജിം സന്തോഷ് വധക്കേസിൽ; മുഖ്യപ്രതി പിടിയില്‍, കസ്റ്റഡിയിലെടുത്തത് തമിഴ്നാട്ടില്‍ നിന്ന്
വിശദ വിവരങ്ങൾ ഇങ്ങനെ
ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു സംഭവം. വനജയുടെ വീട്ടുകാരും അയൽവാസിയായ വിജേഷിന്റെ വീട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് പൊലിസ് പറയുന്നു. ഇന്നലെ ഉണ്ടായ തർക്കം സംഘർഷത്തിലേക്ക് നീങ്ങി. ഇതിനിടെയാണ് വനജയുടെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റത്. അടിയേറ്റ് ബോധരഹിതയായ വനജയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരങ്ങളായ ജയേഷിന്‍റെ പക്കൽ നിന്നാണോ വിജേഷിന്‍റെ പക്കൽ നിന്നാണോ വനജയ്ക്ക് ചുറ്റിക കൊണ്ട് അടിയേറ്റതെന്ന കാര്യത്തിൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് പൊലിസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ ഇരുവരും ഒളിവിൽ പോയി. തുടർന്ന് പ്രതികൾ ക്കായുള്ള അന്വേഷണം പുരോഗമിക്കുന്നതിനിടെ ജയേഷ് പൂച്ചാക്കൽ പൊലിസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇരുവർക്കുമെതിരെ പൊലിസ് കൊലപാതകകുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. വിജേഷിന് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്. പരാതിയെതുടർന്ന് കൊല്ലപ്പെട്ട വനജയുടെ കുടുബത്തിനെതിരെയും പൊലിസ് കേസെടുത്തിട്ടുണ്ട്. പരിക്കേറ്റ വനജയുടെ മകൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം