മലപ്പുറത്ത് അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധു അറസ്റ്റില്‍

Published : Jan 29, 2023, 10:48 PM IST
മലപ്പുറത്ത് അയല്‍വാസിയെ പെട്രോളൊഴിച്ച് തീകൊളുത്തി; ബന്ധു അറസ്റ്റില്‍

Synopsis

കഴിഞ്ഞ 26 ന് രാത്രി 9.30ന് ഇയാള്‍ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താന്‍ ചെന്ന അയല്‍വാസിയെ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു.

മലപ്പുറം: അയല്‍വാസിയും ബന്ധുവുമായ യുവാവിനെ പെട്രോളൊഴിച്ച് തീ കൊളുത്തിയ കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. വളരാട് സ്വദേശി കാരാപറമ്പില്‍  വേലായുധനെയാണ് (50) പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. വേലായുധന്‍ വീട്ടില്‍ ബഹളമുണ്ടാക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ 26 ന് രാത്രി 9.30ന് ഇയാള്‍ വീട്ടുമുറ്റത്ത് വെച്ച് ഭാര്യയെയും മക്കളെയും ചുറ്റിക കൊണ്ടടിക്കാന്‍ ശ്രമിച്ചു. ഇതു കണ്ട് രക്ഷപ്പെടുത്താന്‍ ചെന്ന അയല്‍വാസിയെ പ്രതി വീട്ടില്‍ സൂക്ഷിച്ച പെട്രോള്‍ ഒഴിക്കുകയും ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുകയുമായിരുന്നു. തീ പടര്‍ന്നയുടന്‍ പൊള്ളലേറ്റ യുവാവ് ടീ ഷര്‍ട്ട് ഊരിമാറ്റിയതിനാല്‍ വലിയ അപകടം ഒഴിവായി. പൊള്ളലേറ്റയാളുടെ പിതാവിന്റെ അനിയനായ പ്രതിക്കെതിരെ വധശ്രമത്തിനാണ് കേസ്. പാണ്ടിക്കാട് സി ഐ മുഹമ്മദ് റഫീഖും സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വേറെ ലെവലായി കോട്ടയം മെഡിക്കൽ കോളേജ്, തയ്യാറായത് 1200 കോടി രൂപയുടെ വികസന പദ്ധതികൾ
ആറ്റുകാൽ പൊങ്കാല; കർശന നിർദ്ദേശങ്ങളുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്