ചരിഞ്ഞത് നെല്ലിയാമ്പതിയുടെ കാവൽക്കാരൻ ‘ചില്ലിക്കൊമ്പൻ’ തന്നെ, സമൂഹ മാധ്യമങ്ങളിലെ വൈറൽ കാട്ടാനയുടെ ജീവനെടുത്തത് ആളിയാർ ഡാമിലെ അപ്രതീക്ഷിത ഒഴുക്ക്!

Published : May 24, 2026, 07:28 PM IST
chillikomban

Synopsis

നെല്ലിയാമ്പതിയുടെ പ്രിയപ്പെട്ട കാട്ടാനയായ ചില്ലിക്കൊമ്പൻ തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ മുങ്ങിമരിച്ചു. വെള്ളം കുടിക്കാനിറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടാണ് ആനയ്ക്ക് ജീവൻ നഷ്ടമായതെന്ന് തമിഴ്നാട് വനംവകുപ്പ് സ്ഥിരീകരിച്ചു. സവിശേഷമായ കൊമ്പുകളുടെ പേരിലും സൗമ്യ സ്വഭാവത്താലും പ്രശസ്തനായിരുന്നു ചില്ലിക്കൊമ്പൻ

നെല്ലിയാമ്പതി: തമിഴ്നാട്ടിലെ ആളിയാർ ഡാമിൽ ചരിഞ്ഞത് പാലക്കാട് നെല്ലിയാമ്പതിയിലെ ചില്ലിക്കൊമ്പൻ എന്ന കാട്ടാനയാണെന്ന് സ്ഥിരീകരിച്ചു. ഡാമിലെ കണ്ടൂർ കനാലിൽ വെള്ളം കുടിക്കാൻ ഇറങ്ങിയപ്പോൾ ആന ഒഴുക്കിൽപ്പെട്ട് മുങ്ങിപ്പോകുകയായിരുന്നു. ഇന്നലെ വൈകിട്ട് ഒഴുകിപ്പോയ ആനയുടെ ജഡം തിരുമൂർത്തി അണക്കെട്ട് ഭാഗത്ത് നിന്നാണ് ഇന്ന് തമിഴ്നാട് വനം വകുപ്പ് പുറത്തെടുത്തത്. ചരിഞ്ഞത് ചില്ലിക്കൊമ്പൻ തന്നെയാണെന്ന് തമിഴ്നാട് വനംവകുപ്പ് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. നെല്ലിയാമ്പതിയുടെ കാവൽക്കാരൻ എന്ന പേരിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലായ കാട്ടാനയാണ് ചില്ലിക്കൊമ്പൻ. കൊമ്പിന്റെ ആകൃതി കൊണ്ടാണ് ആനയ്ക്ക് ഈ പേരുവന്നത്. ജനവാസ മേഖലയിൽ പതിവായി ഇറങ്ങുമെങ്കിലും ചില്ലിക്കൊമ്പൻ ഇതുവരെ ആരെയും ആക്രമിച്ചിട്ടില്ല.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നിയന്ത്രണം വിട്ട ബൈക്കിൽ നിന്ന് തെറിച്ചു വീണു, വിവാഹ വാർഷിക ദിനത്തിൽ യുവാവിന് ദാരുണാന്ത്യം
ശക്തമായ മഴയ്ക്കിടെ കാതടപ്പിക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങി; കണ്‍മുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു, സിസിടിവി ദൃശ്യം