'ചെന്താമര കൊല്ലാനുള്ളവരുടെ പട്ടികയിൽ ഞാനുമുണ്ട്', വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാറില്ലെന്ന് അയൽവാസി

Published : Jan 28, 2025, 08:45 AM ISTUpdated : Jan 28, 2025, 10:02 AM IST
'ചെന്താമര കൊല്ലാനുള്ളവരുടെ പട്ടികയിൽ ഞാനുമുണ്ട്', വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും പോകാറില്ലെന്ന്  അയൽവാസി

Synopsis

മാരകായുധങ്ങളുമായി പല തവണ ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ചെന്താമരയുടെ അയൽവാസി പുഷ്പ

പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതക കേസ് പ്രതി ചെന്താമരയെ ഭയന്ന് വീടിന് പുറത്തുള്ള ശുചിമുറിയിൽ പോലും  പോകാറില്ലെന്ന്  അയൽവാസി പുഷ്പ . പ്രതി തയ്യാറാക്കിയ കൊല്ലാനുള്ളവരുടെ പട്ടികയിൽ താൻ കൂടി ഉണ്ടെന്നും എപ്പോഴും മരണഭയത്തിലാണെന്നും പോത്തുണ്ടി സ്വദേശി പുഷ്പ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മാരകായുധങ്ങളുമായി പല തവണ ഭീഷണിപ്പെടുത്തിയെന്നും പൊലീസിൽ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും പുഷ്പ പറയുന്നു. തന്നെ വക വരുത്തുമെന്ന് അയൽവാസികളോട് പറഞ്ഞതായും ചെന്താമര പറയുന്നു. കടുത്ത അന്ധവിശ്വാസിയായ ചെന്താമര  കുടുംബപ്രശ്‌നങ്ങള്‍ മൂലം ചെന്താമരയും ഭാര്യയും മക്കളും അകന്നുകഴിയുന്നതിനു കാരണം സജിതയും കുടുംബവും ദുര്‍മന്ത്രവാദം നടത്തിയതെന്നാണ് വിശ്വസിച്ചിരുന്നത്. 

സജിതയുടെ കൊലപാതകത്തിന് ശേഷം പോലീസിന് മൊഴി നല്‍കിയിരുന്നു. കുടുംബപ്രശ്‌നങ്ങള്‍ക്ക് കാരണം മുടി നീട്ടി വളര്‍ത്തിയ ഒരു സ്ത്രീയാണെന്ന് ജ്യോതിഷി പറഞ്ഞതായും സജിതയുടെ കൊലപാതകത്തിന് ശേഷം പോലീസിനോട് മൊഴി നല്‍കിയത്. ഈ അന്ധവിശ്വാസമാണ് മുടി നീട്ടിവളര്‍ത്തിയ സജിതയുടെ കൊലപാതകത്തിന് കാരണമായത്. വീടിന്റെ പുറക് വശത്തുള്ള വാതിലൂടെ അകത്ത് കയറിയാണ് സജിതയെ അന്ന് വെട്ടിയത്. 'നീണ്ട മുടിയുള്ള സ്ത്രീയാണ്' ഭാര്യ പോകാൻ കാരണമെന്ന് ഏതോ ജോത്സ്യൻ പറഞ്ഞതായും 5 വർഷം മുൻപ് ഇയാൾ പൊലീസിനോട് പറഞ്ഞിരുന്നു. സജിതയാണ് ഇതെന്ന് ഇയാൾ ഉറച്ചുവിശ്വസിച്ചു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലർത്തി. സജിതയെ വെട്ടിക്കൊന്ന അതേ രീതിയിലാണ് അതേ വീടിന്റെ മുന്നിലിട്ട് ഭർത്താവിനേയും ഓടിയെത്തിയ അമ്മയേയും വകവരുത്തിയത്. അയൽപ്പക്കത്തെ വേറേ രണ്ടു സ്ത്രീകളേയും ഇയാൾ സംശയിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

നെന്മാറ ഇരട്ടക്കൊല: ചെന്താമര കാണാമറയത്ത് തന്നെ, പരിശോധന തുടരുന്നു; തെരച്ചിലിന് മുങ്ങൽ വിദഗ്ധരുടേയുംസഹായം തേടി

നെന്മാറ പോത്തുണ്ടിയിൽ അമ്മയെയും മകനെയും വീട്ടിൽ കയറി വെട്ടിക്കൊന്ന കൊലയാളി ചെന്താമരയെ പിടികൂടാൻ ഇനിയും പൊലീസിനായില്ല. നാട്ടുകാരുടെ സഹായത്തോടെ ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ തുടരും. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ 4 ടീമുകളാണ് പരിശോധന നടത്തുക. സുധാകരൻ്റെയും അമ്മ ലക്ഷ്മിയുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടം ചെയ്യും. തേവർമണിയിലെ സുധാകരൻ്റെ സഹോദരിയുടെ വീട്ടിലേക്ക് കൊണ്ടുവരുന്ന മൃതദ്ദേഹം ചടങ്ങുകൾക്ക് ശേഷം വക്കാവ് ശ്മശാനത്തിൽ സംസ്കരിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കോടതിക്ക് മുന്നിൽ പാ‌‍ർക്ക് ചെയ്തത് KL 06 F 5915 ആക്ടീവ വണ്ടി, 3 പേരിറങ്ങി വന്നത് ഓട്ടോയിൽ; വാഹനങ്ങൾ കടത്തി ആക്രി വിലയ്ക്ക് വിൽപന, 3 പേ‍ർ പിടിയിൽ
സിപിഎം വിമത സ്ഥാനാർത്ഥിക്ക് വാഹനാപകടത്തില്‍ ഗുരുതര പരിക്ക്