മുന്നൂറ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴയില്‍ തുടക്കമായി

Published : Sep 22, 2019, 06:28 PM IST
മുന്നൂറ് താരങ്ങള്‍ മാറ്റുരയ്ക്കുന്ന നെറ്റ്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തൊടുപുഴയില്‍ തുടക്കമായി

Synopsis

ബാസ്കറ്റ് ബോളിനോട് സാമ്യമുള്ളതാണ് നെറ്റ്ബോൾ. പന്ത്രണ്ട് പേരാണ് ഒരു ടീമിൽ ഉണ്ടാകുക. ഇതില്‍ ഏഴു താരങ്ങളാണ് കളിക്കാന്‍ ഇറങ്ങുന്നത്. ഓരോ താരങ്ങൾക്കും നിശ്ചയിച്ചിരിക്കുന്ന സ്ഥാനങ്ങൾക്ക് അനുസരിച്ച കോഡുകൾ ജഴ്സിയിൽ രേഖപ്പെടുത്തും

ഇടുക്കി: 32- -മത് സംസ്ഥാന ജൂനിയര്‍ നെറ്റ്ബോൾ ചാമ്പ്യന്‍ഷിപ്പ്  തൊടുപുഴയില്‍ തുടങ്ങി.  പതിനാല്  ജില്ലകളിൽ നിന്നായി മൂന്നൂറിലധികം നെറ്റ്ബോൾ താരങ്ങളാണ് മേളയില്‍ മാറ്റുരക്കുന്നത്.

ബാസ്കറ്റ് ബോളിനോട് സാമ്യമുള്ളതാണ് നെറ്റ്ബോൾ. പന്ത്രണ്ട് പേരാണ് ഒരു ടീമിൽ ഉണ്ടാകുക. ഇതില്‍ ഏഴു താരങ്ങളാണ് കളിക്കാന്‍ ഇറങ്ങുന്നത്. ഓരോ താരങ്ങൾക്കും നിശ്ചയിച്ചിരിക്കുന്ന സ്ഥാനങ്ങൾക്ക് അനുസരിച്ച കോഡുകൾ ജഴ്സിയിൽ രേഖപ്പെടുത്തും. നിശ്ചിത കോഡുള്ള കളിക്കാര്‍ക്ക് കളത്തിലെ നിക്കങ്ങള്‍ക്കും നിയന്ത്രണങ്ങളുണ്ട്. പുരുഷ വനിത വിഭാഗങ്ങളിലായി ഇരുപത്തിയെട്ട് ടീമുകളാണ് ചാമ്പ്യന്‍ഷിപ്പിൽ മത്സരിക്കുന്നത്. 19 വയസ്സിൽ താഴെയുള്ളവരാണ് താരങ്ങൾ.

സംസ്ഥാന നെറ്റ്ബോൾ അസ്സോസിയേഷനും ഇടുക്കി ജില്ല നെറ്റ്ബോൾ അസ്സോസിയേഷനും ചേർന്ന് പൊതുജന സഹകരണത്തോടെയാണ് ചാന്പ്യൽഷിപ്പ് നടത്തുന്നത്. തൊടുപുഴ ന്യൂമാന്‍ കോളേജ് ഗ്രൌണ്ടിലെ രണ്ട് കോര്‍ട്ടുകളിലായാണ് മത്സരങ്ങൾ. അടുത്ത് നടക്കാനിരിക്കുന്ന ദേശീയ ചാന്പ്യന്‍ഷിപ്പിനുള്ള ജൂനിയർ ടീമിലെ അംഗങ്ങളെ ഈ മേളയില്‍ നിന്ന് തെരഞ്ഞെടുക്കും.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'രാം നാരായണൻ കേരളത്തിലെത്തിയത് ഒരാഴ്ച മുൻപ്, മാനസിക പ്രശ്നമുണ്ടായിരുന്നു'; അട്ടപ്പള്ളത്തെ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ പോസ്റ്റ്മോർട്ടം ഇന്ന്
ഒന്നാം വിവാഹ വാ‍ർഷികം ആഘോഷിക്കാൻ നാട്ടിലെത്തി, ഭ‍ർത്താവിനൊപ്പം പോകവെ കെഎസ്ആ‍ർടിസി ബസ് കയറിയിറങ്ങി 24കാരിക്ക് ദാരുണാന്ത്യം