
തൃശ്ശൂര്‍: 75 അത്യാധുനിക ഉപകരണങ്ങൾ അടങ്ങിയ ആധുനിക രക്ഷാ വാഹനം ഇനി തൃശ്ശൂർ അഗ്നിശമനസേനയ്ക്ക് സ്വന്തം. ഒരു കോടിയിലധികം വില വരുന്ന വാഹനം കഴിഞ്ഞ ദിവസമാണ് ജില്ലയിലെത്തിയത്.
ദുരന്ത മുഖങ്ങളിൽ രക്ഷാപ്രവർത്തനത്തിന് മുൻ നിരയിൽ ഇനി ഇആർടി (എമർജൻസി റെസക്യൂ ടെണ്ടർ) ഇണ്ടാകും. 50 ടൺ വരെ ഭാരമുയർത്താനുള്ള ഉപകരണങ്ങൾ ഉള്ള പ്രത്യേക വാഹനമാണിത്. ചരിഞ്ഞ കെട്ടിടങ്ങളും മറ്റും താങ്ങി നിർത്താനാവശ്യമായ സംവിധാനവും ഇതിന്റെ പ്രത്യേകതയാണ്.
വിവിധ തരം കട്ടറുകൾ, സെർച്ച് ലൈറ്റുകൾ, വായു നീക്കം ചെയ്യുന്ന ബ്ലോവറുകൾ, ഇരുപത് അടിയോളം ഉയർത്താൻ കഴിയുന്ന ടെലിസ്കോപിക് ടവർ ലൈറ്റ് തുടങ്ങി എഴുപത്തഞ്ച് അത്യാധുനിക ഉപകരണങ്ങൾ ഇആർടിയിലുണ്ട്. വാഹനങ്ങളുടേയും തകർന്ന കെട്ടിടങ്ങളുടേയും അടിയിൽ അകപ്പെട്വരെ രക്ഷിക്കാൻ ന്യൂമാറ്റിക് ഉപകരണങ്ങളും സഹായിക്കും.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam