
ന്യൂമാഹി: ന്യൂമാഹിയില്‍ യുവാവ് വീട്ടില്‍ അതിക്രമിച്ച് കയറി അമ്മയെയും മകളെയും കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ചതിന്‍റെ ഞെട്ടലിലാണ് നാട്. വീട്ടിൽ കയറി ക്രൂരത കാട്ടിയ ജിനീഷിനെക്കുറിച്ച് പെൺകുട്ടിയുടെ അമ്മ പറയുന്നത് സൈക്കോ ആണെന്നാണ്. ജിനീഷുമായുള്ള ബന്ധത്തിൽ താൽപര്യമില്ലെന്ന് നേരത്തെ തന്നെ പൂജ അറിയിച്ചിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. എന്നാൽ ജിനീഷ് നിരന്തരം ഇൻസ്റ്റഗ്രാമിൽ സന്ദേശമയക്കുകയും വിളിക്കുകയും ചെയ്തു, പിന്നീട് ഇയാളുടെ അക്കൗണ്ട് ബ്ലോക്ക് ചെയ്തെങ്കിലും പൂജയുടെ സുഹൃത്തുക്കളെയെല്ലാം ജിനീഷ് പരിചയക്കാരാക്കി. അവരുടെ മൊബൈൽ നമ്പറിലേക്ക് വിളിച്ച് പൂജയെ കിട്ടണമെന്ന് ആവശ്യപ്പെട്ടു തുടങ്ങി.
പൂജ പോകുന്ന വഴികൾ സുഹൃത്തുക്കളോട് വിളിച്ചന്വേഷിച്ച് പിന്തുടരാൻ തുടങ്ങി. ഇതെല്ലാം വലിയ പ്രയാസങ്ങൾ സൃഷ്ടിക്കാൻ തുടങ്ങിയതോടെ പൂജയുടെ ബന്ധുക്കൾ ഇടപെടാൻ തുടങ്ങി. ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് ചെയ്തെങ്കിലും ജിനീഷ് അനുസരിച്ചില്ല. പൂജയെ വിവാഹം കഴിക്കണമെന്നതായിരുന്നു ജിനീഷിന്‍റെ ആവശ്യം. വിദേശത്ത് പോകാൻ തീരുമാനിച്ചിട്ടുണ്ടെന്നും അതിനു മുമ്പ് വിവാഹം കഴിക്കണമെന്നും പലരോടും പറഞ്ഞു.
രാത്രി വീട്ടില്‍ അതിക്രമിച്ച് കയറി യുവാവ് അമ്മയെയും മകളെയും കുത്തി വീഴ്ത്തി, പ്രതി ഒളിവില്‍
വിവാഹക്കാര്യം പെൺകുട്ടിയുടെ പഠനം കഴിഞ്ഞതിന് ശേഷം ആലോചിക്കാമെന്ന് ബന്ധുക്കൾ പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ രണ്ട് തവണ ജിനീഷ് ആത്മഹത്യക്ക് ശ്രമിച്ചു. ആത്മഹത്യ പ്രവണത കാണിച്ച് തുടങ്ങിയതോടെ ഡോക്ടറെ കാണിക്കാൻ ജിനീഷിന്‍റെ കുടുംബം തീരുമാനിച്ചിരുന്നു. ആശുപത്രിയിൽ പോകേണ്ടതിന്‍റെ തലേ ദിവസമാണ് ഉസ്സൻ മൊട്ടയിലെ വീട്ടിൽക്കയറി പൂജയേയും അമ്മ ഇന്ദുലേഖയെയും ജിനീഷ് കുത്തിയത്.
ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് ന്യൂ മാഹിയില്‍ വീട്ടില്‍ അതിക്രമിച്ച് കയറിയാണ് ജിനീഷ് അമ്മയെയും മകളെയും കുത്തി വീഴ്ത്തിയത്. ന്യൂ മാഹി ഉസ്സന്‍മൊട്ട പരിസരത്ത് കുറിച്ചിയില്‍ ചാവോക്കുന്ന് താഴെ റെയില്‍പ്പാളത്തിന് സമീപത്ത് താമസിക്കുന്ന എം എന്‍ പുഷ്പരാജിന്‍റെ ഭാര്യ ഇന്ദുലേഖയ്ക്കും മകള്‍ പൂജയ്ക്കുമാണ് കുത്തേറ്റത്. ഇരുവരും ചികിത്സയിലാണ്. അതേസമയം സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി പിന്നീട് പിടിയിലായി.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam