
അഞ്ചല്‍: ഉപയോഗിച്ചുകൊണ്ടിരുന്ന സിഗരറ്റ് നൽകാത്തതിന്‍റെ പേരിൽ കൊല്ലം അഞ്ചലിൽ രണ്ടു പേരെ വെട്ടി പരിക്കേൽപ്പിച്ചു. ഓട്ടോ ഡ്രൈവർമാരും അഞ്ചൽ സ്വദേശികളുമായ ഷമീർ, അജ്മൽ എന്നിവർക്കാണ് വെട്ടേറ്റത്. സംഭവത്തിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം അഞ്ചൽ പനച്ചവിളയിലാണ് സംഭവം. വെട്ടേറ്റ ഇടമുളക്കൽ ഓട്ടോ സ്റ്റാന്ഡിലെ ഓട്ടോ ഡ്രൈവർമാരായ ഷെമീറും, അജ്മലും അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
ഓട്ടോ ഡ്രൈവര്‍മാരെ ആക്രമിച്ച അഞ്ചൽ പനച്ചവിള സ്വദേശി ആംബുജിഎന്നു വിളിക്കുന്ന അമിത്ത്, പനയംച്ചേരി സ്വാദേശി അജിത്ത് എന്നിവരെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. രാത്രി എട്ടു മണിയോടുകൂടി പെട്രോൾപമ്പിനു സമീപത്തെ കടയുടെ സൈഡിൽ നിന്നു പുകവലിക്കുകയായിരുന്ന ഷെമീറിനോട് മദ്യപിച്ചു ബൈക്കിലെത്തിയ പ്രതികൾ സിഗരറ്റിന്റെ പകുതി ആവശ്യപ്പെട്ടു. എന്നാൽ ഷെമീർ നൽകാൻ തയ്യാറായില്ല. ഇതോടെ പ്രകോപിതരായ യുവാക്കൾ ഷെമീറിനെ മർദ്ദിക്കുകയായിരുന്നു.
ഷെമീർ മർദ്ദനത്തിൽ നിന്നും രക്ഷപ്പെടാനായി ഓട്ടോറിക്ഷയുമായി ഇടമുളക്കൽ ഓട്ടോ സ്റ്റാൻഡിലേക്ക് ഓടിച്ച് പോയി. എന്നാല്‍ ഷെമീറിനെ പിന്തുടർന്ന് ബൈക്കിലെത്തിയ യുവാക്കൾ കൈവശമുണ്ടായിരുന്ന വാൾ ഉപയോഗിച്ച് ഓട്ടോറിക്ഷയുടെ പിൻഭാഗം വെട്ടി കീറുകയും ഗ്ലാസ് അടിച്ചു പൊട്ടിക്കുകയും ഷമീറിനെ വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇത് തടയാനെത്തിയ മറ്റൊരു ഓട്ടോഡ്രൈവറായ അജ്മലിനെയും യുവാക്കള്‍ വെട്ടി. ആക്രമണത്തില്‍ ഇയാളുടെ മുതുകത്ത് വെട്ടേറ്റിട്ടുണ്ട്. തുടര്‍ന്ന് യുവാക്കള്‍ സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.
സംഭവമറിഞ്ഞു പൊലീസ് സ്ഥലത്തേക്ക് വരുന്നത് കണ്ട് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു. അഞ്ചൽ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിൽ പ്രതികളെ ഇന്നലെ രാത്രിയിയോടെ കൊല്ലം പനയം ചേരിഭാഗത്തു നിന്നും പിടികൂടി. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ 308 വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More : പ്രണയം വിലക്കി, മദ്രസ അധ്യാപകനെ ഇരുമ്പുവടികൊണ്ട് തലയ്ക്കടിച്ചു; വധശ്രമത്തിന് പ്രതികൾ പിടിയിൽ
അടുത്തിടെ കൊല്ലത്ത് ലെയ്സ് ചോദിച്ചിട്ട് നല്‍കാത്തതിന് ഒരു സംഘം യുവാക്കളെ മര്‍ദ്ദിച്ചിരുന്നു. ഇരവിപുരത്താണ് യുവാക്കൾക്ക് നേരെ മദ്യപസംഘത്തിന്‍റെ ആക്രമണം നടന്നത്. നാല് പേർ ചേർന്നാണ് രണ്ട് യുവാക്കളെ ക്രൂരമായി മർദിച്ചത്. യുവാക്കളുടെ കൈവശം ലൈയ്സുണ്ടായിരുന്നു. ഇത് ചോദിച്ചിട്ട് നൽകാത്തതിന്‍റെ പേരിലായിരുന്നു മർദനം.
Read More : 'വെള്ളം പേടി, പിന്നെങ്ങെനെ പുഴയിലിറങ്ങും'; അധ്യാപകന്‍റെ 'മുങ്ങി മരണം' കൊലപാതകമാണെന്ന് കണ്ടെത്തിയത് ഇങ്ങനെ