വെള്ളി വെളിച്ചത്തിൽ വെട്ടിത്തിളങ്ങി മാനാഞ്ചിറ, ഭീമൻ കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം

Published : Dec 28, 2023, 01:47 PM IST
വെള്ളി വെളിച്ചത്തിൽ വെട്ടിത്തിളങ്ങി മാനാഞ്ചിറ, ഭീമൻ കേക്ക് മുറിച്ച് പുതുവത്സരാഘോഷത്തിന് തുടക്കം

Synopsis

ഇല്ലുമിനേഷനിൽ വൈദ്യുതി വിളക്കുകൾ കൊണ്ടലങ്കരിച്ച ബേപ്പൂർ ഉരുവാണ് പ്രദർശനത്തിലെ ഹൈലൈറ്റ്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കോഴിക്കോട്: മഞ്ഞയും വെള്ളയും ചുവപ്പും വെളിച്ചങ്ങൾ അണിഞ്ഞു ഇതുവരെയില്ലാത്ത പ്രഭയിൽ വെട്ടിത്തിളങ്ങി മാനാഞ്ചിറ സ്ക്വയർ. മിന്നിത്തിളങ്ങുന്ന മാനാഞ്ചിറ കാണാൻ ജനങ്ങൾ നിറഞ്ഞു. പുതുവത്സര ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ബുധനാഴ്ച വൈകീട്ടാണ് മാനാഞ്ചിറ ദീപാലംകൃതമായത്. 'ഇലുമിനേറ്റിങ് ജോയി സ്‌പ്രെഡിങ് ഹാര്‍മണി' എന്ന പേരില്‍ വിനോദ സഞ്ചാരവകുപ്പാണ് ന്യൂ ഇയര്‍ ലൈറ്റ് ഷോയും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചത്.

ഇല്ലുമിനേഷനിൽ വൈദ്യുതി വിളക്കുകൾ കൊണ്ടലങ്കരിച്ച ബേപ്പൂർ ഉരുവാണ് പ്രദർശനത്തിലെ ഹൈലൈറ്റ്. ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓണ്‍ വിനോദസഞ്ചാര വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. 100 കിലോ തൂക്കം വരുന്ന ഭീമൻ കേക്ക് മുറിച്ചു മന്ത്രി പുതുവത്സരാഘോഷത്തിന് തുടക്കം കുറിച്ചു. കോളേജ്, സ്കൂൾ തലങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളുടെ കലാപ്രകടനം ചടങ്ങിലുണ്ടായി.

മേയർ ബീന ഫിലിപ്പ്, കൈതപ്രം ദാമോദരൻ നമ്പൂതിരി, കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡിസിപി അനൂജ് പലിവാൽ, മദ്രാസ് ഇൻഫാന്ററി ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസർ കേണൽ നവീൻ ബഞ്ജിത്, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, സിഎസ്ഐ മലബാർ ബിഷപ്പ് ഡോ. റോയ്സ് മനോജ്‌ വിക്ടർ, സ്വാമി ഭാവപ്രിയാനന്ദ (രാമകൃഷ്ണ മിഷൻ), മിശ്കാൽ പള്ളി ഖാദി മുഹമ്മദ്‌ സമീർ, താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, പട്ടാളപള്ളി സെക്രട്ടറി അബ്ദുൽ കരീം, പി വി ചന്ദ്രൻ, പുരുഷൻ കടലുണ്ടി, ഒഡെപക് ചെയർമാൻ കെ പി അനിൽകുമാർ, ഷെവലിയാർ ചാക്കുണ്ണി, ടി പി ദാസൻ, വ്യവസായി എ കെ ഷാജി, വിനീഷ് വിദ്യാധരൻ, ഫാദർ സജീവ് വർഗീസ്, സൂര്യ ഗഫൂർ (വ്യാപാര വ്യവസായ സമിതി), ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് റീജ്യനൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ടി ശേഖർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ അബ്ദുൽ കരീം സി പി തുടങ്ങിയവർ സന്നിഹിതരായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇലക്ഷൻ പ്രമാണിച്ച് മദ്യശാലകൾ അവധി, റബ്ബർ തോട്ടത്തിൽ ചാക്കിൽ ഒളിപ്പിച്ച നിലയിൽ മദ്യക്കുപ്പികൾ, പിടിച്ചെടുത്തു
തദ്ദേശ തെരഞ്ഞെടുപ്പ്: തിരുവനന്തപുരം ജില്ലയിൽ പോളിംഗ് വിതരണ- സ്വീകരണ കേന്ദ്രങ്ങളായ സ്കൂളുകൾക്ക് നാളെ അവധി