
കാസർകോട്: 125 പവൻ ആഭരണങ്ങളുമായി ആൺസുഹൃത്തിനൊപ്പം ഒളിച്ചോടിയ (Absconding with boyfriend) നവവധു (newly wed bride) തിരികെയത്തി. ഭർത്താവിന്റെ വീട്ടിൽ നിന്ന് യുവതി ഒളിച്ചോടിയെന്നായിരുന്നു ബന്ധുക്കൾ നൽകിയിരുന്ന പരാതി. കളനാട്ടുനിന്ന് പള്ളിക്കര പൂച്ചക്കാട്ടേക്ക് ഈയിടെയാണ് യുവതി വിവാഹം കഴിഞ്ഞ് എത്തിയത്. അതിരാവിലെ ഭർത്തൃവീടിന്റെ സമീപത്തുനിന്ന് യുവതി ഒപ്പം പഠിച്ചിരുന്ന സുഹൃത്തിന്റെ കാറിൽ കയറി പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു.
യുവതിക്കെതിരെയും കാസർകോട് സന്തോഷ് നഗറിലെ യുവാവിനെതിരെയുമാണ് പരാതി ലഭിച്ചിരുന്നത്. ഇരുവരും മംഗലാപുരത്തേക്ക് പോയതായി പൊലീസ് കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥർ അങ്ങോട്ടേയ്ക്ക് പോകാൻ തയാറെടുക്കുമ്പോഴാണ് ഇരുവരും തിരികെയെത്തിയത്. രണ്ട് പേരെയും കോടതിയിൽ ഹാജരാക്കുമെന്നും ആർക്കൊപ്പം പോകണമെന്ന് യുവതിക്ക് തീരുമാനിക്കാമെന്നും ബേക്കൽ പൊലീസ് ഇൻസ്പെക്ടർ യു പി വിപിൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനോട് പറഞ്ഞു. കൊണ്ട് പോയ സ്വർണ്ണം തിരികെ നൽകുമെന്നാണ് യുവതി പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, തൃശൂരിൽ വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം സര്‍ക്കാര്‍ ജീവനക്കാരിയായ ഉറ്റകൂട്ടുകാരിക്കൊപ്പം നവവധു ഒളിച്ചോടിയതറിഞ്ഞ് വരന് ഹൃദയാഘാതമുണ്ടാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്ത സംഭവം ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഭര്‍ത്താവുമൊത്ത് ബാങ്കിലെത്തിയ യുവതി ബാങ്കില്‍ നിന്നിറങ്ങിയ ശേഷം കാത്തുനിന്ന കൂട്ടുകാരിക്കൊപ്പം സ്കൂട്ടറില്‍ കയറിപ്പോവുകയായിരുന്നു.
ഇതിനിടയില്‍ ഭര്‍ത്താവിന്‍റെ ഫോണും കൈക്കലാക്കിയായിരുന്നു ഒളിച്ചോട്ടം. മധുരയിലെത്തിയ യുവതികള്‍ രണ്ട് ദിവസം ലോഡ്ജില്‍ താമസിച്ചു. ഇതിന് ശേഷം ഇവിടെ പണം നല്‍കാതെ മുങ്ങിയതിനേത്തുടര്‍ന്ന് ലോഡ്ജുകാര്‍ യുവതികള്‍ മുറിയെടുക്കാനായി നല്‍കിയ ലൈസന്‍സിലെ നമ്പറില്‍ ബന്ധപ്പെട്ടതോടെയാണ് പൊലീസിനും കേസില്‍ പിടിവള്ളിയായത്. ലൈസന്‍സിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതോടെ പൊലീസ് എത്തി യുവതികളെ മധുരയില്‍ നിന്ന് പിടികൂടുകയായിരുന്നു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam