
തിരുവനന്തപുരം: നെയ്യാറ്റിന്‍കര നഗരസഭയിൽ ഭരണപ്രതിപക്ഷ അംഗങ്ങൾ തമ്മിൽ കയ്യാങ്കളി. സംഘർഷത്തെ തുടർന്ന് ബോധരഹിതയായ ചെയർപേഴ്സൺ ഡബ്ള്യു ആർ ഹീബയെ ആശുപത്രിയിലേക്ക് മാറ്റി. ചെയർപേഴ്സണിനെതിരായ അഴിമതി ആരോപണങ്ങൾ ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് അംഗങ്ങൾ ബഹളം വെച്ചതോടെയാണ് സംഘർഷം തുടങ്ങിയത്.
ഡബ്ള്യു ആർ ഹീബയുടെ കണ്ണിന് പരിക്കേറ്റിട്ടുണ്ട്, കോൺഗ്രസ് കൗൺസിലർ ലളിതയ്ക്ക് തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. ഇരുവരെയും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
ലൈഫ് പദ്ധതിയിലും റോഡ് നവീകരണത്തിലും ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ അഴിമതി നടന്നുവെന്ന് കാണിച്ച് പെരുമ്പഴതൂർ സിപിഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജിലൻസിന് പരാതി നൽകിയത്. സിപിഎം ചെയർപേഴ്സണിനിതിരായ ലോക്കൽ കമ്മറ്റി സെക്രട്ടറിയുടെ പരാതി ആയുധമാക്കിയാണ് പ്രതിപക്ഷം രംഗത്തെത്തിയത്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam