
അമ്പലപ്പുഴ: കണ്ടെയ്നർ ലോറി വൈദ്യുത ലൈൻ തകർത്ത് റോഡിന് കുറുകെ കിടന്നു. വൻ ദുരന്തമാണ് ഒഴിവായത്. ദേശീയപാതയിൽ വളഞ്ഞവഴി എസ് എൻ കവലയിൽ രാവിലെയായിരുന്നു സംഭവം. വടക്കുഭാഗത്തുനിന്ന് കഞ്ഞിപ്പാടം റോഡിലേക്ക് തിരിഞ്ഞ കണ്ടെയ്നർ റോഡിന് കുറുകെ മുകളിൽ കിടന്ന വൈദ്യുത ലൈനുകളിൽ ഉടക്കുകയായിരുന്നു. ഇതോടെ ദേശീയപാതയിൽ മണിക്കൂറുകളോളം വൻ ഗതാഗതക്കുരുക്കുണ്ടായി.
ഏറെ നേരത്തെ പരിശ്രമത്തിന് ശേഷം വാഹനത്തിൽ കുടുങ്ങിയ വൈദ്യുത ലൈനുകൾ ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേർന്ന് നീക്കിയതോടെയാണ് അപകടഭീഷണി മാറിയത്. സമീപത്തെ ഗോഡൗണിൽനിന്ന് പലചരക്ക് സാധനങ്ങൾ കയറ്റുമതിക്കായി കൊണ്ടുപോകാനെത്തിയ കണ്ടെയ്നറാണ് അപകടത്തിൽപ്പെട്ടത്. കെഎസ്ആര്‍ടിസി, സ്കൂൾ ബസുകൾ ഉൾപ്പെടെയുള്ള നിരവധി വാഹനങ്ങൾ ഏറെനേരം ഗതാഗതക്കുരുക്കിൽ കുടുങ്ങി. അപകടത്തെത്തുടർന്ന് ഈ പ്രദേശത്ത് വൈദ്യുത ബന്ധവും തടസ്സപ്പെട്ടു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam