തലസ്ഥാനത്തെത്തിയ വാഹനങ്ങളിൽ രാത്രികാല പരിശോധന, 186 വാഹനങ്ങൾക്ക് 13.24 ലക്ഷം പിഴ; ടാക്‌സ്, പെർമിറ്റ്, ഫിറ്റ്‌നസ് ഇല്ലാത്ത വാഹനങ്ങൾക്ക് പൂട്ട്

Published : Feb 13, 2026, 08:07 PM IST
MVD

Synopsis

തിരുവനന്തപുരത്ത് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡ് നടത്തിയ രാത്രികാല പരിശോധനയിൽ 186 വാഹനങ്ങൾക്കെതിരെ നടപടിയെടുത്തു. ടാക്‌സ്, പെർമിറ്റ്, അമിതഭാരം തുടങ്ങിയ നിയമലംഘനങ്ങൾക്ക് 13 ലക്ഷത്തിലധികം രൂപ പിഴ ചുമത്തി. 

തിരുവനന്തപുരം: മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്‍റ് സ്‌ക്വാഡുകളുടെ രാത്രികാല പരിശോധനയിൽ ജില്ലയിലെത്തിയ 186 വാഹനങ്ങൾക്കെതിരെ 13,24,682 രൂപ പിഴ ചുമത്തി. ഇതിൽ 2,77,960 രൂപ പരിശോധന സ്ഥലത്ത് വെച്ച് സർക്കാരിലേക്ക് അടപ്പിച്ചു. തിരുവനന്തപുരം എൻഫോഴ്സ്‌മെന്‍റ് ആർടിഒയുടെ നിർദ്ദേശപ്രകാരം ടാക്‌സ്, പെർമിറ്റ് ഫിറ്റ്‌നസ് എന്നിവ ഇല്ലാതെ അമിതഭാരം കയറ്റി രാത്രി കാലങ്ങളിൽ കേരളത്തിലെത്തുന്ന അന്യസംസ്ഥാന രജിസ്‌ട്രേഷൻ വാഹനങ്ങളാണ് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പരിശോധിച്ചു പിഴ ചുമത്തിയത്. അമിതഭാരം കയറ്റിയ 12 വാഹനങ്ങൾക്കെതിരെ പിഴ ചുമത്തി പ്രോസിക്യൂഷൻ നടപടികൾ ആരംഭിച്ചു. ടാക്‌സ് അടയ്ക്കാതെ കേരളത്തിലേക്ക് കടന്നുവന്ന 35 വാഹനങ്ങൾക്കെതിരെയും കേരള പെർമിറ്റ് ഇല്ലാതെ വന്ന ഒമ്പത് വാഹനങ്ങൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു. വാഹന പരിശോധനയ്ക്ക് എൻഫോഴ്‌സ്‌മെന്‍റ് ആർടിഒ വി.എസ് അജിത് കുമാർ നേതൃത്വം നൽകി. ഇത്തരം വാഹനങ്ങൾക്കെതിരെയുള്ള പരിശോധന കർശനമായി തുടരുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അഞ്ചുവര്‍ഷം മുന്‍പ് വീട്ടുമുറ്റത്തു നട്ടു, കീടനാശിനിയൊന്നും തളിച്ചില്ല, കാത്തിരിപ്പിന് വിരാമം; വയനാട്ടിൽ മുന്തിരി വിളയിച്ച് റിട്ടയേര്‍ഡ് അധ്യാപകൻ
കൃത്യമായ റൂട്ട് ശ്രദ്ധിക്കാതെ വഴി മാറി പോകല്ലേ‍! പൊലീസിന്റെ ക‌‍‌ർശന നി‌‍‍‌ർദേശം; ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ ഗതാഗത നിയന്ത്രണം