അഞ്ചുവര്‍ഷം മുന്‍പ് വീട്ടുമുറ്റത്തു നട്ടു, കീടനാശിനിയൊന്നും തളിച്ചില്ല, കാത്തിരിപ്പിന് വിരാമം; വയനാട്ടിൽ മുന്തിരി വിളയിച്ച് റിട്ടയേര്‍ഡ് അധ്യാപകൻ

Published : Feb 13, 2026, 07:12 PM IST
Grapes

Synopsis

കീടനാശിനികളൊന്നും ഉപയോഗിക്കാതെ വീട്ടുവളപ്പിൽ ഒന്നാന്തരം മുന്തിരി വിളയിച്ച് റിട്ടയേര്‍ഡ് അധ്യാപകനായ ജേക്കബ്. 5 വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിജയം കണ്ട ഈ ജൈവകൃഷി, വയനാട്ടിലെ കാലാവസ്ഥ മുന്തിരിക്ക് അനുയോജ്യമാണെന്ന് തെളിയിക്കുന്നു. 

കൽപ്പറ്റ: കീടനാശിനിയൊന്നും ഉപയോഗിക്കാതെ നല്ല ഒന്നാന്തരം മുന്തിരി വിളയിച്ചെടുത്ത് മാതൃകയാകുകയാണ് ജേക്കബ് എന്ന റിട്ടയേര്‍ഡ് അധ്യാപകൻ. വയനാട്ടിലാണ് സംഭവം. അമ്പലവയല്‍ കൊച്ചംകോട്ടെ വീട്ടുപരിസരത്താണ് ജേക്കബ് മുന്തിരി കൃഷി ചെയ്തിരിക്കുന്നത്. കീടനാശിനിയൊന്നും ഉപയോഗിക്കാതെ വിളയിച്ചെടുത്ത മുന്തിരിക്ക് മാധുര്യമേറെയാണ്.

അഞ്ചുവര്‍ഷം മുന്‍പ് വീട്ടു മുറ്റത്തുനട്ട മുന്തിരിവള്ളി ആദ്യമായാണ് ഇത്തവണ വിളവുനല്‍കിയതെന്ന് ജേക്കബ് പറയുന്നു. ജൈവരീതിയില്‍ ഉത്പാദിപ്പിച്ചെടുത്ത കറുത്ത മുന്തിരികള്‍ കുലകളായി ഇദ്ദേഹം പറിച്ചെടുത്തിട്ടുണ്ട്. വ്യാവസായിക അടിസ്ഥാനത്തില്‍ പുറംനാടുകളില്‍ വിളയിച്ചെടുക്കുന്നത് പോലെ തന്നെ നല്ല ഗുണമേന്മയുള്ള പഴങ്ങളാണ് കുലകളിലുള്ളത്. വയനാട്ടിലെ തണുത്ത കാലാവസ്ഥ മുന്തിരിക്കൃഷിക്ക് അനുയോജ്യമാണെന്ന് ജേക്കബ് പറയുന്നു. കീടാനാശിനികള്‍ ഒന്നും ചേര്‍ക്കാതെ തന്നെ മുന്തിരി വള്ളികള്‍ വീട്ടുമുറ്റത്ത് കൃഷിചെയ്ത് വിജയമായതോടെ കൂടുതല്‍ സ്ഥലത്തേക്ക് വ്യാപിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ജേക്കബ്.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കൃത്യമായ റൂട്ട് ശ്രദ്ധിക്കാതെ വഴി മാറി പോകല്ലേ‍! പൊലീസിന്റെ ക‌‍‌ർശന നി‌‍‍‌ർദേശം; ശിവരാത്രിയോടനുബന്ധിച്ച് ആലുവയിൽ ഗതാഗത നിയന്ത്രണം
വാഴൈതോട്ടം -ബൊക്കാപുരം ഭാ​ഗത്തെ സ്ഥിരം സാന്നിദ്ധ്യം, ഇന്നലെ മുതൽ അവശനിലയിൽ; 50 വയസുള്ള കൊമ്പൻ റിവാൾഡോ ചരിഞ്ഞു