
ഇടുക്കി: വിനോദസഞ്ചാരമേഖലയായ മൂന്നാറില്‍ സ്ത്രീകള്‍ക്ക് സധൈര്യം രാത്രിയില്‍ യാത്രചെയ്യാം. സധൈര്യം മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി ഇന്നലെ രാത്രി 11.30ക്ക് ആരംഭിച്ച് പുലര്‍ച്ചെ രണ്ട് മണി വരെ നടന്ന പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. യാതൊരുവിധ അക്രമസംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തില്ല.
പഴയ മൂന്നാര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍റ് മുതല്‍ മൂന്നാര്‍ പൊലീസ് എയ്ഡ് പോസ്റ്റ് വരെയാണ് സ്ത്രീ സുരക്ഷയുടെ ഭാഗമായി രാത്രി നടത്തം സംഘടിപ്പിച്ചത്. സധൈര്യം മുന്നോട്ട് എന്ന പദ്ധതിയുടെ ഭാഗമായി നടന്ന പരിപാടിയില്‍ വിനോദസഞ്ചാരികളടക്കം നിരവധിപേര്‍ പങ്കെടുത്തു. ഒറ്റയ്ക്കും കൂട്ടമായുമാണ് സ്ത്രീകള്‍ കൂരിരുട്ടില്‍ സഞ്ചരിച്ചത്.
കഥകള്‍ പറഞ്ഞും പാട്ടുപാടിയും ഇവര്‍ രാത്രിയെ ആസ്വദിച്ചു. വിനോദസഞ്ചാര മേഖലയായ മൂന്നാറില്‍ രാത്രിയില്‍ സ്ത്രീകള്‍ സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു സധൈര്യം മുന്നോട്ടന്ന പരുപാടി. ദേവികുളം സബ് കളക്ടര്‍ പ്രേംക്യഷ്ണന്റെ നേതൃത്വത്തില്‍ പലയിടങ്ങളില്‍ വാഹനങ്ങളിലും മറ്റും പൊലീസിന്റെ നിരീക്ഷണമുണ്ടായെങ്കിലും കൂരിരുട്ടില്‍ ഒറ്റക്കെത്തെയവര്‍ക്ക് യാതൊരുവിധ അക്രമണവും നേരിടേണ്ടിവന്നില്ലെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.
മൂന്നാര്‍ പഞ്ചായത്തിലെ കുടംബശ്രീ പ്രവര്‍ത്തകരും അധ്യാപകരും പരുപാടിയുടെ ഭാഗമായി. സര്‍ക്കാരിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ പരിപാടിയില്‍ ഇത്രയധികം പേര്‍ പങ്കെടുത്തതിന് സബ് കളക്ടര്‍ നന്ദി പറഞ്ഞു. പൊലീസും എല്ലാവര്‍ക്കും അനുമോദനങ്ങള്‍ ആശംസിച്ചു. മൂന്നാര്‍ എയ്ഡ് പോസിറ്റിലെത്തിയ സ്ത്രീകള്‍ മെഴുകുതിരിനാളങ്ങള്‍ തീര്‍ത്ത് പ്രതിജ്ഞയും എടുത്താണ് വീടുകളിലേക്ക് മടങ്ങിയത്.
നിർഭയം തെരുവ് കീഴടക്കി സ്ത്രീകൾ, ചരിത്ര ദിനത്തിലും സ്ത്രീകളോട് മോശം പെരുമാറ്റം, അറസ്റ്റ്
'ഇനി പൊലീസിനെ അറിയിക്കാതെ, മുന്നറിയിപ്പില്ലാതെ രാത്രി നടത്തം', ടി വി അനുപമ ഐഎഎസ്
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam