നിലമ്പൂര്‍ ഉപതെരെഞ്ഞടുപ്പ്: 315 വോട്ടിങ് മെഷീനുകള്‍ ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ തിരഞ്ഞെടുത്തു

Published : May 31, 2025, 11:07 PM IST
നിലമ്പൂര്‍ ഉപതെരെഞ്ഞടുപ്പ്: 315 വോട്ടിങ് മെഷീനുകള്‍ ഒന്നാംഘട്ട റാന്‍ഡമൈസേഷനില്‍ തിരഞ്ഞെടുത്തു

Synopsis

ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്.

നിലമ്പൂര്‍: ഉപതെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുന്നതിനായി 315 വോട്ടിങ് യന്ത്രങ്ങളും (315 വീതം കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍) 341 വിവപാറ്റുകളും ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ വഴി തിരഞ്ഞെടുത്തു. മണ്ഡലത്തില്‍ 263 പോളിങ് ബൂത്തുകളാണുള്ളത്. കണ്‍ട്രോള്‍- ബാലറ്റ് യൂണിറ്റുകള്‍ 20 ശതമാനവും വിവിപാറ്റുകള്‍ 30 ശതമാനവും റിസര്‍വ് ഉള്‍പ്പെടെയാണ് മാറ്റിവെച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഇലക്ഷന്‍ കമ്മീഷന്റെ സോഫ്റ്റ് വെയര്‍ വഴി വോട്ടിങ് യന്ത്രങ്ങള്‍ തിരഞ്ഞെടുത്തത്. സീരിയല്‍ നമ്പറുകളുടെ അടിസ്ഥാനത്തില്‍ ഇ.വി.എം കണ്‍ട്രോള്‍ യൂണിറ്റുകളും ബാലറ്റ് യൂണിറ്റുകളും വിവിപാറ്റുകളും തിരഞ്ഞെടുക്കുന്ന പ്രക്രിയയാണിത്.

തുടര്‍ന്ന് വോട്ടിങ് ഉപകരണങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വെയര്‍ഹൗസില്‍ വെച്ച് തിരഞ്ഞെടുത്ത മെഷീനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാറ്റിവെച്ചു. രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ വഴിയാണ് മണ്ഡലത്തിലെ ഓരോ ബൂത്തിലേക്കും ഏത് വോട്ടിങ് യന്ത്രം ഉപയോഗിക്കണമെന്ന് തീരുമാനിക്കുന്നത്. 

PREV
Read more Articles on
click me!

Recommended Stories

സ്വകാര്യ ബസ് കഴുകിയ ശേഷം തിരികെ കൊണ്ടുവരുമ്പോൾ നിയന്ത്രണം നഷ്ടമായി കാറുകളും വൈദ്യതി പോസ്റ്റും തകർത്തു, മദ്യപിച്ചിരുന്നതായി സംശയം
തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർത്ഥി മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ഹോസ്റ്റൽ മുറിയിൽ