ഒൻപത് അടി നീളം, റോഡിൽ ആദ്യം കണ്ടത് യാത്രക്കാർ; പെരുമ്പാമ്പിനെ ചാക്കിലാക്കി

Published : Jun 16, 2025, 04:58 AM IST
pytjon

Synopsis

രാത്രിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്.

പാലക്കാട്: തൃത്താല കുമ്പിടി പെരുമ്പലത്ത് നിന്നും ഒമ്പത് അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. രാത്രിയിൽ റോഡ് മുറിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ യാത്രക്കാരാണ് പെരുമ്പാമ്പിനെ കണ്ടത്. പാമ്പുപിടുത്ത വിദഗ്ധൻ കുമ്പിടി സ്വദേശി മനോജ്‌ ആണ് പാമ്പിനെ പിടികൂടിയത്.

അതേസമയം പെരിങ്ങത്തൂർ കരിയാട് എന്ന സ്ഥലത്ത് നിന്നും കിട്ടിയ പെരുമ്പാമ്പിന്‍റെ മുട്ട വിരിഞ്ഞു. മെയ് ആദ്യ വാരത്തിൽ കരിയാടുള്ള വീട്ടുപറമ്പിലാണ് പെരുമ്പാമ്പിനെയും മുട്ടയും കണ്ടത്. സർപ്പ വോളണ്ടിയറും കണ്ണൂർ വന്യജീവി സംരക്ഷണ സംഘടന മാർക്കിന്‍റെ പ്രവൃത്തികളുമായ ബിജിലേഷ് കോടിയേരി സ്ഥലത്ത് എത്തി.

പാമ്പിനെ കാട്ടിലേക്ക് വിട്ടയക്കുകയും അവിടെ നിന്ന് കിട്ടിയ മുട്ടകൾ കൃത്രിമ സാഹചര്യത്തിൽ വിരിയിച്ച് എടുക്കുകയും ചെയ്തു. വിരിഞ്ഞ കുഞ്ഞുങ്ങളെ കണ്ണവം റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സുധീർ നേരോത്തിന്റേയും സെക്ഷൻ ഫോറസ്റ്റർ ജിജിലിന്റേയും നിർദേശ പ്രകാരം ഉൾക്കാട്ടിൽ വിട്ടയച്ചു.

 

PREV
Read more Articles on
click me!

Recommended Stories

കൊണ്ടോട്ടിയിലെ വൻ എംഡിഎംഎ വേട്ട; ഒരാള്‍ കൂടി പിടിയിൽ, അറസ്റ്റിലായത് എംഡിഎംഎ വിൽക്കാനുള്ള ശ്രമത്തിനിടെ
കുറ്റിക്കാട്ടിൽ 3 പേർ, പൊലീസിനെ കണ്ടപ്പോൾ തിടുക്കത്തിൽ പോകാൻ ശ്രമം, പരിശോധിച്ചപ്പോൾ കണ്ടെത്തിയത് എംഡിഎംഎ വിൽപ്പന