കുട്ടിയെ വളഞ്ഞ് തെരുവുനായ്ക്കള്‍; ഒമ്പതാം മാസം ഗര്‍ഭിണിയായിട്ടും മകന്റെ നിലവിളി കേട്ട് ഓടിയെത്തി അമ്മ

Published : Oct 10, 2026, 09:20 PM IST
stray dog attack thiruvananthapuram

Synopsis

കുട്ടിയുടെ പിന്നാലെ ഒന്നിലധികം തെരുവുനായ്ക്കളാണ് ഓടിയെത്തിയത്. സമയോചിതമായി ഇടപെട്ടതോടെ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കുട്ടി രക്ഷപ്പെട്ടു.

മലപ്പുറം: വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടിയെ വളഞ്ഞ് തെരുവ് നായ്ക്കൾ. ഭയന്ന കുട്ടിയെ രക്ഷിക്കുന്നതിനായി ഓടിയെത്തി ഒമ്പത് മാസം ഗർഭിണിയായ അമ്മ. കുന്നുംപുറം എ.ആര്‍ നഗര്‍ യാറത്തുംപടിയിലാണ് സംഭവം. കുട്ടിയുടെ പിന്നാലെ ഒന്നിലധികം തെരുവുനായ്ക്കളാണ് ഓടിയെത്തിയത്. സമയോചിതമായി ഇടപെട്ടതോടെ നായ്ക്കളുടെ ആക്രമണത്തില്‍നിന്ന് കുട്ടി രക്ഷപ്പെട്ടു. സംഭവത്തില്‍ കുട്ടിക്ക് വലിയ പരുക്കുകളൊന്നും ഉണ്ടായില്ലെന്നാണ് ലഭിക്കുന്ന വിവരം. പ്രദേശത്ത് തെരുവുനായ്ക്കളുടെ എണ്ണം വര്‍ധിച്ചതായി നാട്ടുകാര്‍ പറയുന്നു. പകല്‍സമയത്തുപോലും കൂട്ടമായെത്തുന്ന നായ്ക്കള്‍ കുട്ടികളെയും വയോധികരെയും കാല്‍നടയാത്രക്കാരെയും പിന്തുടരുന്നത് പതിവായിരിക്കുകയാണെന്നും പരാതിയുണ്ട്. വീടുകള്‍ക്ക് സമീപവും റോഡരികിലും നായ്ക്കള്‍ കൂട്ടമായി തമ്പടിക്കുന്നതും പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. കുട്ടികള്‍ക്ക് ഒറ്റയ്ക്ക് പുറത്തിറങ്ങാന്‍ പോലും കഴിയാത്ത സാഹചര്യമാണെന്ന് നാട്ടുകാര്‍ പറയുന്നു. സ്‌കൂളിലേക്കും മദ്രസയിലേക്കും മറ്റും പോകുന്ന കുട്ടികളുടെ സുരക്ഷയിലും രക്ഷിതാക്കള്‍ ആശങ്കപ്പെടുന്നുണ്ട്.

തെരുവുനായ ശല്യം സംബന്ധിച്ച് പലതവണ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ശാശ്വത പരിഹാരം ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കുന്നുംപുറത്ത് നടന്ന സംഭവം തെരുവുനായ ശല്യത്തിന്റെ രൂക്ഷത വീണ്ടും ചൂണ്ടിക്കാട്ടുന്നതാണ്. അക്രമകാരികളായ നായ്ക്കളെ കണ്ടെത്തി നിയന്ത്രിക്കുന്നതിനും പ്രദേശത്തെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശസ്ഥാപനങ്ങളും ബന്ധപ്പെട്ട അധികൃതരും അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മുന്നിൽ സഞ്ചരിച്ച കാർ സഡൻ ബ്രേക്കിട്ടു, ബൈക്ക് യാത്രക്കാരി എതിർദിശയിൽ വന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു; നഴ്സിന് ദാരുണാന്ത്യം
ചാലക്കുടി ഗവ. ഈസ്റ്റ് ഗേള്‍സ് സ്‌കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; അഞ്ചുപേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു