മുന്നിൽ സഞ്ചരിച്ച കാർ സഡൻ ബ്രേക്കിട്ടു, ബൈക്ക് യാത്രക്കാരി എതിർദിശയിൽ വന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെട്ടു; നഴ്സിന് ദാരുണാന്ത്യം

Published : Oct 10, 2026, 08:52 PM IST
binny

Synopsis

ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ബിന്നി റോഡിലേക്ക് തെറിച്ചുവീണ് എതിർദിശയിൽ വരികയായിരുന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു

കാക്കനാട്: സീപോർട്ട്- എയർപോർട്ട് റോഡിലുണ്ടായ ബൈക്ക് അപകടത്തിൽ നഴ്സിന് ദാരുണാന്ത്യം. എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സും ഇടുക്കി പീരുമേട് പാലൂർകാവ് ആലഞ്ചേരിൽ വീട്ടിൽ ആന്റണിയുടെ മകളുമായ ബിന്നി ആന്റണി (25) ആണ് മരിച്ചത്. ഇരുമ്പനം പുതിയ റോഡ് ജങ്ഷന് സമീപം വ്യാഴാഴ്ച രാത്രി ഒൻപതോടെയായിരുന്നു അപകടം. സുഹൃത്ത് ഇടുക്കി പെരുവന്താനം തെക്കേമല ആക്കാട്ട് വീട്ടിൽ വിനീതിനൊപ്പം (29) ബൈക്കിൽ കാക്കനാട് ഭാഗത്തേക്ക് പോകുകയായിരുന്നു ബിന്നി. മുന്നിൽ സഞ്ചരിച്ച കാർ പെട്ടെന്ന് ബ്രേക്ക് ചെയ്തതോടെ ബൈക്ക് കാറിന്റെ പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബൈക്കിന്റെ പിന്നിലിരുന്ന ബിന്നി റോഡിലേക്ക് തെറിച്ചുവീണ് എതിർദിശയിൽ വരികയായിരുന്ന മിനി ടിപ്പർ ലോറിയുടെ അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിന്നി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ചാലക്കുടി ഗവ. ഈസ്റ്റ് ഗേള്‍സ് സ്‌കൂള്‍ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധ; അഞ്ചുപേരെ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
മുൻ പോലീസ് ഡ്രൈവർ വീണ്ടും പിടിയിൽ; കരുനാഗപ്പള്ളിയിൽ നിന്ന് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു