കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; 9 പേര്‍ക്ക് പരിക്ക്

Published : Nov 27, 2022, 04:51 PM ISTUpdated : Nov 27, 2022, 09:34 PM IST
കോഴിക്കോട് കാട്ടുതേനീച്ചയുടെ ആക്രമണം; 9 പേര്‍ക്ക് പരിക്ക്

Synopsis

മരത്തിന് മുകളിലെ കൂട് പക്ഷികൾ ആക്രമിച്ചതോടെ, തേനീച്ചകൾ കൂടിളകി വരികയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. 

കോഴിക്കോട്: മാവൂരിന് സമീപം കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ ഒന്‍പത് പേർക്ക് പരിക്കേറ്റു. ചെറൂപ്പ അയ്യപ്പൻ കാവിന് സമീപം പറമ്പിൽ പണിയെടുക്കുന്ന തൊഴിലാളികൾക്ക് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്. നാല് തൊഴിലാളികളാണ് തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇതുവഴി നടന്ന് യാത്ര ചെയ്തവരാണ് പരിക്കേറ്റ  മറ്റ് അഞ്ചുപേർ. ആരുടെയും പരിക്ക് സാരമുളളതല്ല. പരിക്കേറ്റവർ കോഴിക്കോട്ടെ വിവിധ ആശുപത്രികളിൽ ചികിത്സതേടി. മരത്തിന് മുകളിലെ കൂട് പക്ഷികൾ ആക്രമിച്ചതോടെ, തേനീച്ചകൾ കൂടിളകി വരികയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്