വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു, വീട്ടുടമസ്ഥൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക് 

Published : Nov 27, 2022, 02:21 PM ISTUpdated : Nov 27, 2022, 02:47 PM IST
വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണു, വീട്ടുടമസ്ഥൻ മരിച്ചു, രണ്ട് പേർക്ക് പരിക്ക് 

Synopsis

മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്.

ഇടുക്കി : വീട് നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ട് പേർക്ക് പരിക്കേറ്റു. ഇടുക്കി നെടുങ്കണ്ടം തോവാളപടി സ്വദേശി മാത്തുക്കുട്ടിയാണ് മരിച്ചത്. മാത്തുക്കുട്ടിയുടെ വീടിനോടനുബന്ധിച്ചുള്ള നിർമ്മാണ പ്രവർത്തങ്ങൾക്കിടെയാണ് അപകടമുണ്ടായത്. മണ്ണ് നീക്കുന്നതിനിടെ മണ്ണും കല്ലും ഇടിഞ്ഞ്, മാത്തുകുട്ടിയുടെയും ഒപ്പമുണ്ടായിരുന്നവരുടെയും ദേഹത്തേയ്ക് പതിക്കുകയായിരുന്നു.

മാത്തുക്കുട്ടിയുടെ വീടിനോട് ചേർന്നുള്ള, പുതിയ  നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. സെപ്റ്റിക് ടാങ്ക് നിർമ്മിക്കുന്നതിനിടെ കഴിഞ്ഞ ദിവസം കുഴി ഒരുക്കിയിരുന്നു. ഈ കുഴിയിലെ മണ്ണ് നീക്കം ചെയ്യുന്നതിനിടെ, മുകൾ ഭാഗത്തു നിന്നും മണ്ണും കല്ലും ഇടിഞ്ഞ്, താഴേയ്ക്കു പതിയ്ക്കുകയായിരുന്നു. കുഴിയിൽ നിൽക്കുകയായിരുന്ന മാത്തുകുട്ടിയുടെയും മറ്റ് തൊഴിലാളികളുടെയും ദേഹത്തേക്കാണ് മണ്ണ് പതിച്ചത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി. ആശുപത്രിയിൽ എത്തിച്ചെങ്കിലും മാത്തുക്കുട്ടിയുടെ ജീവൻ രക്ഷിയ്ക്കാനായില്ല. ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. 

read more  മണിക്കൂറുകളോളം മണ്ണിനടിയിൽ, രക്ഷാപ്രവർത്തനത്തിനിടെ വീണ്ടും മണ്ണിടിച്ചിൽ, ഇതരസംസ്ഥാന തൊഴിലാളിയെ രക്ഷിച്ചു

 ബഹ്റൈനില്‍ ഡ്രെയിനേജ് നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് തൊഴിലാളി മരിച്ചു: നിരവധിപ്പേര്‍ക്ക് പരിക്ക്

 

 

ജനവാസ മേഖലയിൽ നിന്നും പെരുമ്പാമ്പുകളെ പിടികൂടി

ഇടുക്കി ഉടുമ്പന്നൂരിൽ ജനവാസ മേഖലയിൽ നിന്നും മൂന്നു പെരുമ്പാമ്പുകളെ പിടികൂടി. ഉടുമ്പന്നൂർ ഇടമറുക് പേനാട്ട് കളപ്പുരയിൽ അജി ചെറിയാൻറെ പറമ്പിൽ നിന്നാണ് പെരുമ്പാമ്പുകളെ പിടികൂടിയത്. കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് പാമ്പുകളെ കണ്ടത്. നാട്ടുകാരെത്തി പിടികൂടിയ പെരുമ്പാമ്പുകളെ വനം വകുപ്പിന് കൈമാറി. 

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്