വ്യാജ രേഖയുണ്ടാക്കി ധനസഹായം, സർക്കാരിനെ പറ്റിച്ച് ലക്ഷങ്ങൾ തട്ടി; നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12 വർഷം തടവ്, 6 ലക്ഷം പിഴ

Published : Jun 25, 2026, 01:53 PM IST
Bribe

Synopsis

2007-2008 കാലഘട്ടത്തിൽ കൃഷ്ണദത്ത് ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനിയറായിരിക്കെയാണ് ഹൗസിംഗ് സ്കീമിൽ, വ്യാജ രേഖകൾ നിർമ്മിച്ച് യോഗ്യരല്ലാത്ത അഞ്ചുപേർക്ക് ഭവന നിർമ്മാണ ഗ്രാന്റ് അനുവദിച്ച് നല്കി 1,75000 രൂപ തട്ടിയത്.

മൂവാറ്റുപുഴ: വ്യാജ രേഖകൾ നിർമ്മിച്ച് സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയറെ 12 വർഷം കഠിന തടവിനും 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ച് വിജിലൻസ് കോടതി. ടുക്കി മുട്ടം നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയറും, എറണാകുളം ഫോർട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്ത് (74)നെ ആണ് കുറ്റക്കാരനാണെന്ന് കണ്ടെത്തി മൂവാറ്റുപുഴ വിജിലൻസ് കോടതി 12 വർഷം കഠിന തടവിനും, 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷിച്ചത്. ഹൗസിംഗ് സ്കീമിൽ യോഗ്യരല്ലാത്ത ആൾക്കാർക്ക് വ്യാജ രേഖകൾ തയ്യാറാക്കി വീട് നിർമ്മാണത്തിന് ധനസഹായം അനുവധിച്ച് സർക്കാരിന് സാമ്പത്തിക നഷ്ടം ഉണ്ടാക്കിയ കേസിലാണ് നടപടി.

2007-2008 കാലഘട്ടത്തിൽ കൃഷ്ണദത്ത് ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനിയറായിരിക്കെയാണ്  ഹൗസിംഗ് സ്കീമിൽ, വ്യാജ രേഖകൾ നിർമ്മിച്ച് യോഗ്യരല്ലാത്ത അഞ്ചുപേർക്ക് ഭവന നിർമ്മാണ ഗ്രാന്റ് അനുവദിച്ച് നല്കി 1,75000 രൂപ തട്ടിയത്. സംഭവത്തിൽ ഇടുക്കി വിജിലൻസ് യൂണിറ്റ് 2014 ൽ കേസ്സ് രജിസ്റ്റർ ചെയ്തിരുന്നു. കേസ്സിന്റെ അന്വേഷണത്തിൽ ഏലപ്പാറ ഗ്രാമ പഞ്ചായത്തിൽ നിന്നും, ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നും മുൻപ് ഭവന നിർമ്മാണ സഹായം വാങ്ങിയവർക്ക് തന്നെയാണ് പ്രതി കൃഷ്ണദത്ത് വീണ്ടും വ്യാജ രേഖകൾ ചമച്ച് ധന സഹായം അനുവദിച്ചതെന്ന് തെളിഞ്ഞിരുന്നു.

ഈ കേസിലാണ് കൃഷ്ണദത്തിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി വിവിധ വകുപ്പുകളിലായി 12 വർഷം കഠിന തടവിനും, 6 ലക്ഷം രൂപ പിഴ ഒടുക്കുന്നതിനും മൂവാറ്റുപുഴ വിജിലൻസ് കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്‌ജ് രാജേഷ്. ജി ആണ് വിധി പുറപ്പെടുവിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡി.വൈ.എസ്.പി രതീഷ് കൃഷ്ണൻ, ഇൻസ്പെക്ടർമാരായ വിശ്വനാഥൻ നായർ, ജിൽസൺ മാത്യു എന്നിവരാണ് ഈ കേസിന്റെ അന്വേഷണം നടത്തിയത്. വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത. വി.എ ഹാജരായി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആനക്കൊമ്പ് കടത്ത് സംഘത്തിലെ ആറു പേര്‍ കോഴിക്കോട് കക്കോടിയില്‍ വനം വകുപ്പിന്റെ പിടിയില്‍
പയ്യോളി സ്വദേശിയായ ഗര്‍ഭിണി ചികില്‍സയിലിരിക്കെ മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണം