മണിക്കൂറിൽ 50 ലേറെ ചിത്രങ്ങൾ വരയ്ക്കും, വേഗതകൊണ്ട് അത്ഭുതം സൃഷ്ടിച്ച് നിസു

Published : Jul 15, 2022, 03:52 PM ISTUpdated : Jul 15, 2022, 03:55 PM IST
മണിക്കൂറിൽ 50 ലേറെ ചിത്രങ്ങൾ വരയ്ക്കും, വേഗതകൊണ്ട് അത്ഭുതം സൃഷ്ടിച്ച് നിസു

Synopsis

ഇഷ്ട താരങ്ങളുടെ ചെറു ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ഈ കൊച്ചു മിടുക്കി പൂര്‍ത്തീകരിക്കും. ഒരു ചെറുചിത്രം വരയ്ക്കുന്നതിന് പരമാവധി ഒന്നര മിനിറ്റാണ് സമയം എടുക്കുക.

ഇടുക്കി : ചിത്ര രചനയില്‍ വേഗതകൊണ്ട് അത്ഭുതം സൃഷ്ടിക്കുകയാണ് ഇടുക്കി ബാലഗ്രാം സ്വദേശിയായ നിസു സൂസന്‍ ഫിലിപ്പ്. ഒരു മണിക്കൂര്‍ കൊണ്ട് അന്‍പതിലധികം പ്രശ്‌സതരുടെ ചിത്രങ്ങള്‍ ഈ കൊച്ചു മിടുക്കി വരച്ച് തീര്‍ക്കും. വെള്ള പേപ്പറില്‍, പെന്‍സിലും മാര്‍ക്കറും ഉപയോഗിച്ച് നിസു കോറിയിടുന്ന കറുത്ത വരകള്‍ ചിത്രങ്ങളായി മാറുന്നത് അതിവേഗത്തിലാണ്.

ഇഷ്ട താരങ്ങളുടെ ചെറു ചിത്രങ്ങള്‍ നിമിഷങ്ങള്‍ക്കകം ഈ കൊച്ചു മിടുക്കി പൂര്‍ത്തീകരിക്കും. ഒരു ചെറുചിത്രം വരയ്ക്കുന്നതിന് പരമാവധി ഒന്നര മിനിറ്റാണ് സമയം എടുക്കുക. ചെറുപ്പം മുതല്‍ ചിത്ര രചനയില്‍ സജീവമായിരുന്ന നിസു, സമൂഹ മാധ്യമങ്ങളുടെ സഹായത്തോടെയാണ് വേഗ വരയുടെ പാഠങ്ങള്‍ പഠിച്ചത്. മോഹന്‍ലാലും മമ്മൂട്ടിയും ഷാരൂഖാനും സച്ചിന്‍ തെണ്ടുല്‍ക്കറും തുടങ്ങി, ഹോളിവുഡ് താരങ്ങളെ വരെ നിമിഷ നേരം കൊണ്ട്, പെന്‍സില്‍ ഉപയോഗിച്ച് നിസു, പേപ്പറില്‍ പകര്‍ത്തും.

'സ്കൂൾ അവധി അറിയാതെ കുട്ടികൾ', മൂന്നാറിലെ എസ്റ്റേറ്റ് മേഖലയില്‍ മഴ ശക്തമായാല്‍ ടവറുകള്‍ പരിതിക്ക് പുറത്ത്

മൂന്നാർ :  മഴ കനക്കുമ്പോള്‍ മൂന്നാറിലെ തോട്ടം മേഖലകളില്‍ മൊബൈല്‍ ടവറുകള്‍ പരിധിക്ക് പുറത്താവുന്നത് പതിവാകുന്നു. എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍  വിവരങ്ങള്‍ കൈമാറാന്‍ പോലും കഴിയാത്ത അവസ്ഥായണ് എസറ്റേറ്റ് മേഖലകളില്‍ നിലനില്‍ക്കുന്നത്. ബിഎസ്എന്‍എല്‍ സേവനം മാത്രം ലഭ്യമാകുന്ന ഭാഗങ്ങളില്‍ മറ്റ് സ്വകാര്യ ടവറുകള്‍ നിര്‍മ്മിക്കാന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. 

ആയിരക്കണക്കിന് തൊഴിലാളികളാണ് മൂന്നാറിലെ തേയിലത്തോട്ടങ്ങളില്‍ ജോലിചെയ്യുന്നത്. ചില എസ്റ്റേറ്റുകള്‍ മൂന്നാറിന്‍റെ സമീപപ്രദേശങ്ങളിലും മറ്റ് ചിലത് വിദൂരങ്ങളിലുമാണ് ഉള്ളത്. മൂന്നാറിലും സമീപപ്രദേശങ്ങളില്‍ ഉള്ള എസ്റ്റേറ്റുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് ബിഎസ്എന്‍എല്‍ പണിമുടക്കിയാല്‍ മറ്റ് സ്വകാര്യ കമ്പനികളുടെ ടവറുകള്‍ ഉള്ളതിനാല്‍ ആശയവിനിമയം നടത്തുന്നതിന് തടസ്സമില്ല. എന്നാല്‍ വിദൂരങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ബിഎസ്എന്‍എല്‍ ടവറുകളാണ് ആശ്രയം. 

ഇവയാകട്ടെ മഴ ശക്തമാകുന്നതോടെ പണിമുടക്കം. ഇതോടെ എന്തെങ്കിലും അപകടങ്ങള്‍ സംഭവിച്ചാല്‍ അത് പുറംലോകത്തെത്തിക്കാന്‍ കഴിയില്ല. ഇന്ന് സ്കൂള്‍ അവധി സര്‍ക്കാര്‍ പ്രഖ്യാപിച്ചത് തോട്ടംതൊഴിലാളികളുടെ മക്കള്‍ അറിഞ്ഞില്ല. മൂന്നാറിലെത്തിയതോടെയാണ്  അവധി പ്രഖ്യാപിച്ച വിവരം വിദ്യാര്‍ത്ഥികള്‍ അറിയുന്നത്. ഇത്തരം പ്രശ്നങ്ങള്‍ സങ്കീര്‍ണ്ണമാകുമ്പോഴും സര്‍ക്കാര്‍ തലത്തില്‍ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കുന്നില്ല. 

സ്വകാര്യ കമ്പനികളുടെ ടവറുകള്‍ സ്ഥാപിച്ചാല്‍ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നിരിക്കെ അതിനും ജനപ്രതിനിധികളുടെ നേത്യത്വത്തില്‍ ഇടപെടല്‍ നടത്തുന്നില്ല. കഴിഞ്ഞ മൂന്നുദിവസമായി മൂന്നാര്‍ മേഖലയില്‍ അതിശക്തമായ കാറ്റും മഴയുമാണ് അനുഭവപ്പെടുന്നത്. 8 സെ.മീറ്റര്‍, 11 സെ.മീറ്റര്‍ മഴവരെ മൂന്നാറിലെ വിവിധ മേഖലകളില്‍ രേഖപ്പെടുത്തി. ലക്ഷ്മി എസ്റ്റേറ്റില്‍ മൂന്നുദിവസമായി വൈദ്യുതിയില്ല. കന്നിമല, കടലാര്‍, രാജമല, പെട്ടിമുടി, ഗുണ്ടുമല,സൈലന്‍റുവാലി എന്നിവിടങ്ങളിലെ അവസ്ഥയും മറിച്ചല്ല. ഇവിടങ്ങളില്‍ർ ടവറുകള്‍ പണിമുടക്കിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

കൊല്ലത്ത് വൻ അഗ്നിബാധ, കുരീപ്പുഴയിൽ കായലിൽ കെട്ടിയിട്ടിരുന്ന ബോട്ടുകൾക്ക് തീ പിടിച്ചു, നിരവധി ബോട്ടുകൾ കത്തിനശിച്ചു
പര്യടനത്തിന് പോയ സ്ഥാനാർത്ഥിക്കും സംഘത്തിനും നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം, റോഡിലെ കുഴിയിൽ കാട്ടാന വീണതിനാൽ അത്ഭുതരക്ഷ