എൻഐടി വിദ്യാർത്ഥി അരിപ്പാറ വെള്ളച്ചാട്ടത്തിൽ മുങ്ങി മരിച്ചു

By Web TeamFirst Published Jan 5, 2020, 4:57 PM IST
Highlights

കോട്ടയം സ്വദേശി കാർത്തിക്  പ്രകാശ് (22) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. 

കോഴിക്കോട്: വിനോദസഞ്ചാരത്തിനെത്തിയ എൻഐടി വിദ്യാർത്ഥി മുങ്ങിമരിച്ചു. കോട്ടയം സ്വദേശി കാർത്തിക്  പ്രകാശ് (22) ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. കുന്ദമംഗലം ഐ ഐ എം കോളേജിൽ നിന്ന് ആറു പേരടങ്ങുന്ന സംഘം രാവിലെ വിനോദസഞ്ചാരത്തിനായി തിരുവമ്പാടി അരിപ്പാറ വെള്ളച്ചാട്ടത്തിൽ എത്തിയതായിരുന്നു. 

വെള്ളച്ചാട്ടത്തിലെത്തിലിറങ്ങിയ കാർത്തിക് ഒഴുക്കിൽപെടുകയായിരുന്നു. തിരുവമ്പാടി പോലീസ്, മുക്കം ഫയർ ഫോഴ്സ് സംഭവസ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽകോളേജിലേക്ക് മാറ്റി. 

click me!