ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

By Web TeamFirst Published Jan 5, 2020, 4:38 PM IST
Highlights
  • പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്
  • പരിക്കേറ്റ മൂന്ന് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പത്തനംതിട്ട: കോന്നിയിൽ ശബരിമല തീ‍ര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ചു. കോന്നിക്കടുത്ത് മാരൂ‍ര്‍പാലത്തായിരുന്നു  അപകടം. അപകടത്തിൽ ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു.

പത്തനംതിട്ട കോന്നി കൈതക്കര സ്വദേശി മഹേഷ് (26) ആണ് മരിച്ചത്.  മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

click me!