സ്കൂൾ വിദ്യാർത്ഥിയെ മർദിച്ചത് പാട്ട് പാടാൻ പറഞ്ഞും ചോദ്യം ചെയ്തും; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

Published : Mar 05, 2025, 11:28 AM IST
സ്കൂൾ വിദ്യാർത്ഥിയെ മർദിച്ചത് പാട്ട് പാടാൻ പറഞ്ഞും ചോദ്യം ചെയ്തും; പരാതിപ്പെട്ടിട്ടും നടപടിയെടുക്കാതെ പൊലീസ്

Synopsis

വിദ്യാർത്ഥിയെ മ‍ർദിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ഇത് സഹിതം പരാതി നൽകിയിട്ടും നടപടിയില്ല.

മലപ്പുറം: മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് മർദനമേറ്റ സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്ന് പരാതി. താനൂർ തെയ്യാലയിൽ കഴിഞ്ഞ ഓഗസ്റ്റ് 17ന് പരാതിക്ക് ആധാരമായ സംഭവം നടന്നത്. തെയ്യാല എസ്എസ്എംഎച്എസ് സ്കൂളിലെ പത്താം വിദ്യാർത്ഥിക്ക് ആണ് മർദനമേറ്റത്. 

വെള്ളച്ചാൽ സിപിഎച്ച്എസ്എസ് സ്കൂളിലെ മൂന്ന് വിദ്യാർത്ഥികൾ ചേർന്ന് മർദിച്ചു എന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. വിദ്യാർഥിയെ ചോദ്യം ചെയ്തും പാട്ട് പാടാൻ പറഞ്ഞും ആയിരുന്നു മർദനം. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഈ ദൃശ്യങ്ങൾ സഹിതം താനൂർ പൊലീസിൽ പരാതി നൽകിയിട്ടും മർദിച്ചവർക്ക് എതിരെ നടപടി ഇല്ലെന്നാണ് പരാതി.

Read also:  'ആസൂത്രണം നടന്ന ഇൻസ്റ്റ ഗ്രൂപ്പുകളെക്കുറിച്ച് വിവരം വേണം'; ഷഹബാസ് കൊലപാതകം, മെറ്റയോട് വിവരങ്ങൾ തേടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്