
തിരുവനന്തപുരം : നെയ്യാറ്റിൻകരയിൽ ജനറൽ ആശുപത്രിയിൽ വൈദ്യുതി വിതരണം തടസപ്പെട്ടതോടെ ശസ്ത്രക്രിയകൾ മുടങ്ങി. ഓപ്പറേഷൻ തിയേറ്ററിലേക്കുള്ള വൈദ്യുതി വിതരണം തടസ്സപ്പെട്ടതിനെ തുടർന്നാണ് ശസ്ത്രക്രിയകൾ മുടങ്ങിയത്. 11 രോഗികളുടെ ശസ്ത്രക്രിയകൾ നടന്നില്ല. ഇതോടെ, ആശുപത്രിയിൽ രോഗികളും ബന്ധുക്കളും പ്രതിഷേധിച്ചു. ആശുപത്രിയിൽ സ്ഥാപിച്ചിട്ടുള്ള സബ്സ്റ്റേഷനിലുണ്ടായ തകരാർ മൂലമാണ് വൈദ്യുതി തടസപ്പെട്ടതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പകരം ഒരുക്കിയിരുന്ന ജനറേറ്ററും പ്രവർത്തിച്ചില്ല. മൂന്ന് ദിവസത്തേക്ക് ശസ്ത്രക്രിയകളും സ്കാനിംഗ് ഉൾപ്പടെയുള്ളവയും ആശുപത്രിയിൽ നടക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam