മനുഷ്യാവകാശ കമ്മീഷന് ഉറപ്പ് നൽകി ബെവ്‌കോ; പരാതിയിൽ ഉത്തരവ്, 'ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ല'

Published : Nov 14, 2025, 12:50 AM IST
Bevco

Synopsis

വർക്കല മണമ്പൂർ വലിയവിളയിൽ ജനവാസമേഖലയിൽ വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി. വലിയവിള ദേശം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

തിരുവനന്തപുരം: വർക്കല മണമ്പൂർ വലിയവിളയിൽ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത് വിദേശ മദ്യഷോപ്പ് സ്ഥാപിക്കില്ലെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ മനുഷ്യാവകാശ കമ്മീഷന് ഉറപ്പുനൽകി. ഭാവിയിൽ അപേക്ഷ പരിഗണിക്കുകയാണെങ്കിൽ പരാതിക്കാർക്ക് മുൻകൂട്ടി നോട്ടീസ് നൽകി അവരുടെ ആവശ്യങ്ങൾ പരിഗണിച്ച ശേഷം മാത്രം തീരുമാനമെടുക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വലിയവിളയിൽ ബവ്‌കോ സ്ഥാപിക്കാനുള്ള നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

കല്ലമ്പലം വിദേശമദ്യഷാപ്പ് വലിയവിളയിൽ മാറ്റിസ്ഥാപിക്കാനാണ് തീരുമാനിച്ചതെന്നും പൊതുജനങ്ങളുടെ പ്രക്ഷോഭം നടക്കുന്നതിനാൽ തീരുമാനം മാറ്റിയെന്നും റിപ്പോർട്ടിൽ പറഞ്ഞു. വലിയവിള ദേശം റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് സന്തോഷ് കുമാർ സമർപ്പിച്ച പരാതിയിലാണ് നടപടി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പത്തനാപുരത്ത് പൊലീസിന് നേരെ ആക്രമണം, ക്രിമിനൽ കേസ് പ്രതി പോലീസ് വാഹനം ഇടിച്ച് തകർത്തു
കോയമ്പത്തൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസ്: കൊച്ചി പൊലീസ് പിടികൂടിയ മരട് അനീഷിനെ തമിഴ്നാട് പൊലീസിന് കൈമാറി