വാഹനം ഇടിച്ച് റോഡിൽ കിടന്നത് മണിക്കൂറുകളോളം,വിവരമറിയിച്ചിട്ടും ആരുമെത്തിയില്ല; വനംവകുപ്പ് അനാസ്ഥ, കേഴമാൻ ചത്തു

Published : Nov 30, 2024, 07:08 PM IST
വാഹനം ഇടിച്ച് റോഡിൽ കിടന്നത് മണിക്കൂറുകളോളം,വിവരമറിയിച്ചിട്ടും ആരുമെത്തിയില്ല; വനംവകുപ്പ് അനാസ്ഥ, കേഴമാൻ ചത്തു

Synopsis

രണ്ട് റേഞ്ചുകൾ തമ്മിലുള്ള അതിർത്തി തർക്കം മൂലമാണ് ഉദ്യോഗസ്ഥരെത്താൻ താമസിച്ചത്. 

ഇടുക്കി : ഇടുക്കി വണ്ടിപ്പെരിയാറിൽ വാഹനമിടിച്ച് റോഡിൽ കിടന്ന കേഴമാൻ വനംവകുപ്പിൻറെ അനാസ്ഥമൂലം ചത്തു. നാട്ടുകാർ വിവരമറിയിച്ചിട്ടും രണ്ടുമണിക്കൂർ വൈകിയാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയത്. വണ്ടിപ്പെരിയാർ-വള്ളക്കടവ് റോഡിൽ വിനോദസഞ്ചാരികളുമായി പോയ വാഹനമിടിച്ചാണ് കേഴമാന് പരിക്കേറ്റത്. സംഭവം നാട്ടുകാർ ഉടൻ തന്നെ ഒന്നര കിലോമീറ്റർ മാത്രം അകലെയുള്ള വള്ളക്കടവ് വനംവകുപ്പ് ഓഫീസിൽ വിവരമറിയിച്ചു. എന്നാൽ എരുമേലി റേഞ്ചിന് കീഴിൽപ്പെടുന്ന സ്ഥലത്താണ് സംഭവം നടന്നതെന്നും മുറിഞ്ഞപുഴ സെക്ഷൻ ഓഫീസിൽ ബന്ധപ്പെടാനുമായിരുന്നു മറുപടി.

അതിർത്തി തർക്കത്തിൽ കേഴമാന്റെ ജീവൻ നഷ്ടപ്പെടുമെന്ന് മനസിലായ നാട്ടുകാർ ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ചികിത്സയ്ക്കായി തേക്കടിയിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് കേഴമാൻ ചത്തത്. സംഭവത്തിൽ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

വയനാടിന് മെച്ചപ്പെട്ട ഭാവി വേണം, ദുരന്ത ബാധിതർക്ക് സഹായം ലഭിക്കാൻ എല്ലാം ചെയ്യും; പ്രിയങ്ക വയനാട്ടിൽ

 


 

PREV
click me!

Recommended Stories

സ്ഥാനാർത്ഥിയുടെ വിരൽ മുറിഞ്ഞു, വയോധികന്റെ 2 പല്ലും പോയി, തെരുവിലേറ്റ് മുട്ടിയത് എൽഡിഎഫ് സ്ഥാനാർത്ഥിയും യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബന്ധുവും
കഴി‌ഞ്ഞ വർഷം 365, ഇത്തവണ 22 ദിവസത്തിനിടെ മാത്രം 95! ശബരിമലയിൽ പിടികൂടിയതിൽ 15 എണ്ണം വിഷമുള്ള പാമ്പുകൾ, ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പ്