കാലങ്ങളായി കട്ടപ്പനയിലെ വീട്ടിൽ 2 സ്ത്രീകളെ പൂട്ടിയിട്ടത് ആരും അറിഞ്ഞില്ല, പറ‌ഞ്ഞത് അച്ഛനും മകനും മാത്രമെന്ന്

Published : Mar 09, 2024, 09:21 AM ISTUpdated : Mar 09, 2024, 09:24 AM IST
കാലങ്ങളായി കട്ടപ്പനയിലെ വീട്ടിൽ 2 സ്ത്രീകളെ പൂട്ടിയിട്ടത് ആരും അറിഞ്ഞില്ല, പറ‌ഞ്ഞത് അച്ഛനും മകനും മാത്രമെന്ന്

Synopsis

വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു

ഇടുക്കി : കട്ടപ്പനയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട ദുരൂഹത മറനീങ്ങുന്നില്ല.  അയൽവാസികളിൽ നിന്നടക്കം ലഭിക്കുന്ന വിവരങ്ങൾ ഒന്നിന് പുറകെ ഒന്നൊന്നായി കേസിനെ കൂടുതൽ സങ്കീര്‍ണ്ണമാകുകയാണ്.  ഒരു വര്‍ക്ക് ഷോപ്പിലെ മോഷണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണമാണിപ്പോൾ വലിയ വഴിത്തിവിലെത്തിയിരിക്കുന്നത്.  മോഷണക്കേസിൽ പിടിയിലായ കക്കാട്ടുകടയിൽ താമസിക്കുന്ന വിഷ്ണുവിന്റെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് പൂട്ടിയിട്ടിരിക്കുന്ന നിലയിൽ രണ്ട് സ്ത്രീകളെ കണ്ടെത്തിയത്. വിഷ്ണുവിന്റെ അമ്മയും സഹോദരിയുമായിരുന്നു വീട്ടിലുണ്ടായിരുന്നു.  

വീട്ടിൽ സ്ത്രീകൾ ഉണ്ടായിരുന്ന വിവരം പുറത്താർക്കും അറിയില്ലായിരുന്നുവെന്ന് പഞ്ചായത്ത്‌ മെമ്പർ രമ മനോഹരനും വിശദീകരിച്ചു. പലതവണ വീട്ടിൽ വന്നപ്പോഴും വീട്ടിലുളളവരെ പരിചയപ്പെടാൻ സാധിച്ചിട്ടില്ല. കൂടുതൽ സമയവും വീട് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളിൽ വിഷ്ണുവിന്റെ അമ്മയും സഹോദരിയുമുളള വിവരം അറിയില്ലായിരുന്നു.  അച്ഛനും മകനും മാത്രമാണുള്ളതെന്ന് പറഞ്ഞാണ് വീട് വാടകയ്ക്കെടുത്തത്. വിഷ്ണുവിനെ മാത്രമേ തങ്ങൾക്ക് അറിയൂ എന്നും പഞ്ചായത്ത്‌ മെമ്പർ രമ മനോഹരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറ‌ഞ്ഞു. 

ദാരുണം, ക്ഷേത്ര ഉത്സവത്തിനിടെ യുവാവിനെ കുത്തിക്കൊന്നു

പൂട്ടിയിട്ട നിലയിൽ കണ്ടെത്തിയ അമ്മയെയും സഹോദരിയെയും മോചിപ്പിച്ച ശേഷം കൂടുതൽ കാര്യങ്ങൾ ചോദിച്ചറിഞ്ഞതോടെയാണ് പൊലീസ് കൂടുതൽ ജാഗരൂപരായത്. രണ്ട് കൊലപാതകങ്ങളുടെ വിവരങ്ങളാണ് സ്ത്രീകൾ പൊലീസിന് മുന്നിൽ വെളിപ്പെടുത്തിയത്. ആറുമാസം മുമ്പ് ഇവരുടെ അച്ഛൻ വിജയനും മകൻ വിഷ്ണുവിന്റെ കൂട്ടുകാരൻ നിതീഷും തമ്മിലുണ്ടായി അടിപിടിയിൽ മരിച്ചുവെന്നാണ് മൊഴി. സംഭവം ആരെയും അറിയിക്കാതെ മൃതദേഹം വീട്ടിനുള്ളിൽ കുഴിച്ചിട്ടുവെന്നും സഹോദരി മൊഴി നൽകിയിട്ടുണ്ട്. വിഷ്ണുവിന്റെ സഹോദരിക്ക് നിതീഷുമായുണ്ടായ ബന്ധത്തിൽ 2016 ൽ കുഞ്ഞ് ജനിച്ചിരുന്നു. കുഞ്ഞിനെ നാലു ദിവസം പ്രായമുള്ളപ്പോൾ കഴുത്ത് ഞെരിച്ചു കൊന്നു എന്നാണ് വിവരം. ഇത് ആഭിചാരത്തിൻറെ ഭാഗമണെന്നും സംശയമുണ്ട്. 


 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കോവളത്ത് വീണ്ടും കടലാമ ചത്ത് തീരത്തടിഞ്ഞു, ഒപ്പം ചെറുമത്സ്യവും ഞണ്ടുകളും, ഒരാഴ്ചക്കിടെ രണ്ടാം തവണ
ഫ്രഷേഴ്സ് ഡേയിൽ പങ്കെടുത്ത് മടങ്ങവെ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിച്ചു, 19കാരന് ദാരുണാന്ത്യം