
തിരുവനന്തപുരം: കുടിയ്ക്കാനോ പ്രാഥമിക ആവശ്യങ്ങള്‍ക്കോ വെള്ളമില്ലാത്തതിനെ തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥിനികള്‍ സ്‌കൂളിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പെണ്‍കുട്ടികള്‍ മാത്രം പഠിക്കുന്ന ചിറയിന്‍കീഴ് ശാരദവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിനികളാണ് വ്യാഴാഴ്ച രാവിലെ പ്രിന്‍സിപ്പാളിന്റെ മുറിയ്ക്ക് പുറത്തും പിന്നീട് സ്‌കൂള്‍ ഗേറ്റിന് മുന്നിലും കുത്തിയിരുന്നും മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചത്.
സംഭവമറിഞ്ഞ് ചിറയിന്‍കീഴ് വില്ലേജോഫീസര്‍ സ്‌കൂളിലെത്തി വിദ്യാര്‍ഥിനികളോട് വിവരം ചോദിച്ചറിഞ്ഞു. വിദ്യാലയത്തില്‍ വെള്ളമില്ലാത്തതിനാല്‍ ശുചിമുറികളില്‍ പോകാന്‍ പോലും കഴിയുന്നില്ലെന്ന് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടു.
അധികൃതരോട് പരാതി പറഞ്ഞ് മടുത്തതിനാലാണ് പ്രത്യക്ഷസമരത്തിന് തയാറായതെന്നും അവര്‍ വ്യക്തമാക്കി. വിദ്യാര്‍ത്ഥിനികളുടെ പരാതിയെ തുടര്‍ന്ന് ഈ വിവരം സൂചിപ്പിച്ച് വില്ലേജ് ഓഫീസര്‍ ചിറയിന്‍കീഴ് താലൂക്ക് തഹസില്‍ദാര്‍ക്കും ആര്‍ഡിഒയ്ക്കും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam