നടവഴിയില്ല, ആറന്മുളയില്‍ ഭിന്നശേഷിക്കാരനും കുടുംബവും ദുരിതത്തില്‍

Web Desk   | Asianet News
Published : Jul 14, 2020, 12:03 PM IST
നടവഴിയില്ല, ആറന്മുളയില്‍ ഭിന്നശേഷിക്കാരനും കുടുംബവും ദുരിതത്തില്‍

Synopsis

ഷാജി നാരായണന് ആകെ ഉള്ളത് മൂന്ന് സെന്റ് ഭൂമിയില്‍ ഒരു വീടാണ്. വീട്ടില്‍ നോക്കിയാല്‍ കൈയെത്തും ദൂരത്ത് പൊതു വഴിയും കാണാം. പക്ഷെ...  

പത്തനംതിട്ട: വീട്ടിലേക്ക് നടവഴി ഇല്ലാതെ ബുദ്ധിമുട്ടുകയാണ് ആറന്മുളയിലെ ഒരു ഭിന്നശേഷിക്കാരനും കുടുംബവും. ആകെ ഉണ്ടായിരുന്ന വഴിയില്‍ വെള്ളക്കെട്ടായതോടെ വീടിന് പുറത്തേക്ക് പോകാന്‍ ഈ കുടുംബത്തിന് മറ്റ് മാര്‍ഗമില്ലാതായി.

ഷാജി നാരായണന് ആകെ ഉള്ളത് മൂന്ന് സെന്റ് ഭൂമിയില്‍ ഒരു വീടാണ്. വീട്ടില്‍ നോക്കിയാല്‍ കൈയെത്തും ദൂരത്ത് പൊതു വഴിയും കാണാം. പക്ഷെ ഈ കുടുംബത്തിലുള്ളവര്‍ക്ക് അവിടേക്ക് എത്തണമെങ്കില്‍ കഷ്ടപാടേറയാണ്. വീടിന് ചുറ്റും വെള്ളക്കെട്ടാണ്. പുറത്തേക്ക് പോകാന്‍ യാതൊരു മാര്‍ഗവുമില്ല. മുപ്പത് മീറ്റര്‍ അകലെയുള്ള വഴിയിലേക്ക് ഈ ഭിന്നശേഷിക്കാരന്‍ പോകുന്നത് അത്രയും പ്രയാസപ്പെട്ടാണ്.

മഴ പെയ്താല്‍ ഈ വഴിയും അടയും. പിന്നെ പുറം ലോകം കാണണമെങ്കില്‍ അടുത്തുള്ള പറന്പിലൂടെ കയറ്റവും ഇറക്കവും താണ്ടണം. നടവഴിയില്‍ മാത്രം ഓതുങ്ങുന്നില്ല വെള്ളക്കെട്ട് മൂലമുള്ള പ്രതിസന്ധി. പല തവണ ഗ്രാമസഭകളിലും പഞ്ചായത്തിലും പരാതി നല്‍കി. ഇതുവരെ നടപടിയുണ്ടായില്ല. സ്വന്തമായി വഴിയുണ്ടാക്കാനുള്ള സാന്പത്തിക ശേഷിയും ഈ കുടുംബത്തിനില്ല.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുന്നിൽ അപകടം! ലോറി വെട്ടിച്ച് മാറ്റി മനാഫ്, മരത്തിലിടിച്ച് കാലുകളും നെഞ്ചും ക്യാബിനിൽ അമർന്നു; മരണത്തെ മുഖാമുഖം കണ്ടു, ഒടുവിൽ രക്ഷ
മദ്യപാനത്തിനിടെ തർക്കം, സുഹൃത്ത് തലയ്ക്കടിച്ചു; ചികിത്സയിലായിരുന്ന കാപ്പാ കേസ് പ്രതി മരിച്ചു