വീട്ടിലേക്ക് വഴിയില്ല, പെട്രോള്‍ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി, വാഴയൂർ പഞ്ചായത്ത് ഓഫീസില്‍ നാടകീയ രംഗങ്ങള്‍

Published : Aug 04, 2026, 12:18 PM IST
no way to house protest

Synopsis

റോഡ് ഉള്‍പ്പെടുന്ന ഭൂമി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണം

മലപ്പുറം: സ്വന്തം വീട്ടിലേക്ക് വഴി ലഭിക്കുന്നില്ലെന്നാരോപിച്ച് പഞ്ചായത്ത് ഓഫീസിലെത്തി പെട്രോള്‍ കുപ്പിയുമായി കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി. കൊണ്ടോട്ടി വാഴയൂര്‍ പഞ്ചായത്ത് ഓഫീസിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വാഴയൂര്‍ സ്വദേശി ഗോപാലനും കുടുംബവുമാണ് പെട്രോളുമായി പഞ്ചായത്ത് ഓഫീസിലെത്തി ഭീഷണി മുഴക്കിയത്. സ്വന്തം വീട്ടിലേക്കുള്ള വഴി സഞ്ചാര യോഗ്യമാക്കി തരണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ മൂന്ന് വര്‍ഷമായി പഞ്ചായത്ത് ഓഫീസില്‍ നിരന്തരം കയറി ഇറങ്ങുകയാണെന്ന് ഗോപാലനും കുടുംബവും പറയുന്നു.  എന്നാല്‍ റോഡ് ഉള്‍പ്പെടുന്ന ഭൂമി ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന കാരണത്താല്‍ നടപടിയെടുക്കാന്‍ കഴിയില്ലെന്നാണ് പഞ്ചായത്ത് അധികൃതരുടെ വിശദീകരണമെന്നും കുടുംബം ആരോപിച്ചു. സംഭവമറിഞ്ഞ് വാഴക്കാട് പോലീസ് ഉടന്‍തന്നെ സ്ഥലത്തെത്തി കുടുംബവുമായി ചര്‍ച്ച നടത്തി. പ്രശ്‌നത്തിന് എത്രയും വേഗം പരിഹാരം കണ്ടെത്താമെന്ന് പോലീസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് കുടുംബം പ്രതിഷേധത്തില്‍ നിന്ന് പിന്മാറിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വീഡിയോ കാണാം

 

 

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പോയ 45-കാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചിയിൽ എംവിഡിയുടെ പരിശോധന: അമിതഭാരം കയറ്റിയ 48 ലോറികൾക്ക് 16 ലക്ഷത്തിലേറെ പിഴ