ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പോയ 45-കാരനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി

Published : Aug 04, 2026, 12:06 PM IST
Death

Synopsis

ഹരിപ്പാട് കണ്ടല്ലൂർ സ്വദേശിയായ അനിൽകുമാർ (45) എന്ന യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച വൈകീട്ട് വീട്ടിൽ നിന്നിറങ്ങിയ ഇദ്ദേഹത്തെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പന്നാമുറി - അമ്പാടി മുക്ക് റോഡിന് സമീപത്തെ കനാലിൽ മൃതദേഹം കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

ഹരിപ്പാട്: യുവാവിനെ കനാലിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ടല്ലൂർ വടക്ക് തുണ്ടത്തിൽ വീട്ടിൽ അനിൽകുമാറാണ് (45) മരിച്ചത്. ഞായറാഴ്ച വൈകീട്ട് വീട്ടിൽനിന്ന് പോയ അനിൽകുമാർ ഏറെ നേരം കഴിഞ്ഞിട്ടും തിരികെവന്നിരുന്നില്ല. തുടർന്ന് രാത്രിയിൽ ബന്ധുക്കളും നാട്ടുകാരും ചേർന്ന് തിരച്ചിൽ നടത്തി. ഈ സമയത്താണ് പന്നാമുറി - അമ്പാടി മുക്ക് റോഡിനോടു ചേർന്നുളള കനാലിൽ അനിൽകുമാറിനെ വീണുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഇദ്ദേഹത്തെ കായംകുളം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്‌കാരം നടത്തി.

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചിയിൽ എംവിഡിയുടെ പരിശോധന: അമിതഭാരം കയറ്റിയ 48 ലോറികൾക്ക് 16 ലക്ഷത്തിലേറെ പിഴ
നിറപുത്തരി ദിനത്തിൽ ക്ഷേത്രത്തിൽ മോഷണ ശ്രമം, ഒരുക്കങ്ങൾക്കായി നേരത്തെ എത്തിയ ജീവനക്കാരുടെ മുന്നിൽ കുടുങ്ങി മോഷ്ടാവ്, അറസ്റ്റ്