ഹോട്ടലിലെ വിശ്വസ്ഥനായ തൊഴിലാളി, സാധനം വാങ്ങാൻ ഉടമക്കൊപ്പം പോയ വഴിയിൽ കൊണ്ടുപോയത് നാലര ലക്ഷം, ഒടുവിൽ പിടിയിൽ

Published : Jul 23, 2024, 07:08 PM IST
ഹോട്ടലിലെ വിശ്വസ്ഥനായ തൊഴിലാളി, സാധനം വാങ്ങാൻ ഉടമക്കൊപ്പം പോയ വഴിയിൽ കൊണ്ടുപോയത് നാലര ലക്ഷം, ഒടുവിൽ പിടിയിൽ

Synopsis

ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പൊലീസ് പിടികൂടിയത്.

കൊച്ചി: നാലര ലക്ഷം രൂപ മോഷ്ടിച്ചു കടന്നുകളഞ്ഞ ഇതര സംസ്ഥാനത്തൊഴിലാളി പിടിയിൽ. ആസാം നാഗോൺ കച്ചുവ സ്വദേശി മുക്സിദുൽ ഇസ്ലാം (27)നെയാണ് ആലുവ പൊലീസ് പിടികൂടിയത്. കഴിഞ്ഞ ഡിസംബറിലാണ് സംഭവം. അമ്പലപ്പുഴയിൽ സലാം എന്നയാളുടെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു പ്രതി.

സലാമിന്റെ കൂടെ കാറിൽ ഹോട്ടൽ സാമഗ്രികൾ വാങ്ങുന്നതിന് തൊഴിലാളായായ ഇയാൾ ആലുവയിലെത്തി. ഉടമ പുറത്തിറങ്ങിയ സമയം കാറിന്റെ ഡാഷ് ബോക്സിലിരുന്ന നാലര ലക്ഷം രൂപയുമായി കടന്നു കളഞ്ഞു. നിലവിലെ മൊബൈൽ ഫോൺ ഉപേക്ഷിച്ച് ആസാമിലേക്കാണ് ഇയാൾ പോയത്. കഴിഞ്ഞയാഴ്ച മഞ്ചേരിയിലെത്തിയ പ്രതി ഒരു ഹോട്ടലിൽ ജോലിക്കുകയറി. 

ആലുവ പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് മുക്സിദുൽ ഇസ്ലാം പിടിയിലായത്. ഇൻസ്പെക്ടർ എംഎം മഞ്ജു ദാസ്, എസ്ഐ കെ നന്ദകുമാർ, സി പി ഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ എം മനോജ്, കെ എ സിറാജുദീൻ, മുഹമ്മദ് അമീർ തുടങ്ങിയവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ്‌ ചെയ്തു.

ജയിലിന് സമീപം ​ഗുണ്ടാ നേതാവിന്റെ പിറന്നാൾ ആഘോഷം; സ്വീകരിക്കാനെത്തി ​ഗുണ്ടകൾ; അന്വേഷണമാരംഭിച്ച് പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

 

PREV
Read more Articles on
click me!

Recommended Stories

മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ ചോദ്യം ചെയ്യുന്നു
കണ്ണൂർ ചൊക്ലി പഞ്ചായത്തിൽ ലീഗ് സ്ഥാനാർഥിയെ കാണാനില്ല, ബിജെപി പ്രവ‍ർത്തകനൊപ്പം പോയെന്ന് പരാതി