മടങ്ങി വന്ന പ്രവാസിയാണോ? കൽപ്പറ്റയിൽ നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള ഫെബ്രുവരി 9, 10 തീയതികളിൽ

Published : Feb 07, 2023, 02:14 PM ISTUpdated : Feb 07, 2023, 02:19 PM IST
മടങ്ങി വന്ന പ്രവാസിയാണോ? കൽപ്പറ്റയിൽ നോര്‍ക്ക-യൂണിയന്‍ ബാങ്ക് പ്രവാസി ലോണ്‍ മേള ഫെബ്രുവരി 9, 10 തീയതികളിൽ

Synopsis

15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും.

തിരുവനന്തപുരം: മടങ്ങിവന്ന പ്രവാസി മലയാളികള്‍ക്കായി നോര്‍ക്കയും യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയും സംയുക്തമായി ജില്ലയില്‍ ലോണ്‍ മേള സംഘടിപ്പിക്കുന്നു. ഫെബ്രുവരി 9, 10 തീയതികളിലായി യൂണിയന്‍ ബാങ്ക് കല്‍പ്പറ്റ ശാഖയിലാണ് മേള നടക്കുക. താത്പര്യമുള്ളവര്‍ നോര്‍ക്ക റൂട്ട്സിന്റെ www.norkaroots.org എന്ന വെബ് സൈറ്റിലെ എന്‍.ഡി.പി.ആര്‍.ഇ.എം ഓപ്ഷനില്‍ രജിസ്റ്റര്‍ ചെയ്യണം. 

രണ്ടുവര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തുവെന്ന് തെളിയിക്കുന്ന പാസ്സ്‌പോര്‍ട്ട് കോപ്പിയും, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും, ആധാര്‍, പാന്‍കാര്‍ഡ്, ഇലക്ഷന്‍ ഐഡിയോ റേഷന്‍ കാര്‍ഡോ, പദ്ധതി വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകള്‍ സഹിതം രാവിലെ 10 മുതല്‍ ലോണ്‍ മേളയില്‍ പങ്കെടുക്കാം. നോര്‍ക്ക ഡിപ്പാര്‍ട്ട്മെന്റ് പ്രോജക്റ്റ് ഫോര്‍ റീട്ടെന്‍ഡ് എമിഗ്രന്‍സ് (എന്‍.ഡി.പി.ആര്‍.ഇ.എം)പദ്ധതി പ്രകാരമാണ് ലോണ്‍ അനുവദിക്കുക. 15 ശതമാനം മൂലധന സബ്‌സിഡിയും 3 ശതമാനം പലിശ സബ്‌സിഡിയും ലഭിക്കും. ആവശ്യമുള്ളവര്‍ക്ക് സൗജന്യമായി പദ്ധതി റിപ്പോര്‍ട്ട് തയാറാക്കി നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 18004253939 (ടോള്‍ ഫ്രീ), 0471-2770500 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്കയുടെ സൗജന്യ പരിശീലന പരിപാടി; 13ന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം

സംരംഭങ്ങള്‍ക്ക്  സബ്‌സിഡി; ജില്ലാ വ്യവസായ കേന്ദ്രം അപേക്ഷ ക്ഷണിച്ചു
ജില്ലാ വ്യവസായ കേന്ദ്രം മുഖേന സംരംഭങ്ങള്‍ക്ക് പലിശ സബ്‌സിഡിയും മൂലധന  സബ്‌സിഡിയും അനുവദിക്കുന്നു. പലിശ സബ്‌സിഡി സ്‌കീമിലൂടെ ഈ സാമ്പത്തിക വര്‍ഷം ബാങ്ക് വായ്പയോടുകൂടി തുടങ്ങിയ മുഴുവന്‍ കച്ചവട സേവന  ഉത്പാദന സംരംഭകര്‍ക്കും  വായ്പ പലിശയുടെ ആറ് ശതമാനം വരെ അഞ്ച് വര്‍ഷത്തേക്ക് സബ്‌സിഡിയായി തിരികെ നല്‍കും.  6 മാസം പൂര്‍ത്തിയായ സംരംഭങ്ങള്‍ക്ക് പലിശയിളവിന് അപേക്ഷിക്കാം.  

പത്ത് ലക്ഷം വരെയുള്ള വായ്പകള്‍ക്കാണ് പലിശ ഇളവ് ലഭിക്കുക. പ്രാഥമിക സഹകരണ ബാങ്ക് ഒഴികെയുളള ബാങ്കുകളില്‍ നിന്നെടുത്ത വായ്പകളായിരിക്കണം. സംരംഭങ്ങള്‍ക്കായി 15 മാസത്തിനുള്ളില്‍ എടുത്ത എല്ലാ വായ്പയും പദ്ധതിയില്‍ പരിഗണിക്കും. മൃഗസംരക്ഷണ സംരംഭങ്ങള്‍ പദ്ധതികള്‍ക്ക് പലിശയിളവിന് അര്‍ഹതയുണ്ടായിരിക്കില്ല. ഓരോ ആറ് മാസം കൂടുമ്പോഴും പലിശയിളവിന് അപേക്ഷിക്കാന്‍ പദ്ധതിയില്‍ സൗകര്യമുണ്ടാകും. കൂടൂതല്‍ വിവരങ്ങള്‍ പഞ്ചായത്തുകളിലെ വ്യവസായ വാണിജ്യ വകുപ്പിലെ ഇന്റേണ്‍മാരില്‍ നിന്നും ലഭിക്കും. ഫോണ്‍ 9895282195, 9539505770, 7559037699.

PREV
click me!

Recommended Stories

കൊച്ചിയിൽ ലോറി നന്നാക്കുന്നതിനിടെ ദാരുണ അപകടം; നിർത്തിയിട്ട ലോറി ഉരുണ്ടുവന്ന് ഇടിച്ച് യുവാവ് മരിച്ചു
എതിർദിശയിൽ വന്ന ലോറിയിലേക്ക് കാർ ഇടിച്ചു കയറി; കോഴിക്കോട് ചെറൂപ്പയിൽ രണ്ട് പേർക്ക് പരിക്ക്