വിദ്യാരംഭത്തിന് ക്ലിഫ് ഹൗസിലില്ല, 4 കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ

Published : Oct 16, 2026, 07:54 PM IST
V D satheesan

Synopsis

2026ലെ വിദ്യാരംഭം ഒക്ടോബർ 21നാണ്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻപറമ്പ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് വിപുലമായ ചടങ്ങുകൾ നടക്കും.

തിരുവനന്തപുരം: വിദ്യാരംഭ ദിനമായ വിജയദശമി ദിനത്തിൽ തിരുവനന്തപുരത്ത് ഇല്ലാത്തതിനാൽ നാല് കുട്ടികളെ മുൻകൂട്ടി എഴുത്തിനിരുത്തി മുഖ്യമന്ത്രി വി ഡി സതീശൻ. ക്ലിഫ് ഹൗസിൽ വച്ചായിരുന്നു എഴുത്തിനിരുത്ത്. 2026ലെ വിദ്യാരംഭം ഒക്ടോബർ 21നാണ്. കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപം, തിരൂർ തുഞ്ചൻപറമ്പ് എന്നിവയുൾപ്പെടെയുള്ള പ്രമുഖ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും വിദ്യാരംഭത്തിന് വിപുലമായ ചടങ്ങുകൾ നടക്കും. നവരാത്രിയിലെ പ്രധാന ചടങ്ങുകളിലൊന്നാണ് വിദ്യാരംഭം. നവരാത്രി ആഘോഷങ്ങളുടെ സമാപനത്തിലാണ് വിദ്യാരംഭം നടത്താറ്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ച് സർക്കാർ ഔദ്യോഗിക ഉത്തരവിറക്കി. ഇതോടെ ഞായറാഴ്ച മുതൽ ബുധനാഴ്ച വരെ തുടർച്ചയായി നാല് ദിവസം അവധി ആണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

കേരളത്തിലെ എല്ലാ Local News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News  അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പെട്രോൾ പമ്പിൻ്റെ വിശ്രമമുറിയിൽ കയറി ജോലിക്കാരുടെ ഫോണുകൾ മോഷ്ടിച്ചു, വിൽനയ്ക്ക് എത്തിച്ചപ്പോൾ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
നെഞ്ച് തുറന്നുള്ള ശസ്ത്രക്രിയ ഒഴിവാക്കി, തിരുവനന്തപുരം മെഡിക്കൽ കോളേജിന് അപൂർവ നേട്ടം, രോഗി സാധാരണ നിലയിലേക്ക്, ഉടൻ ആശുപത്രി വിടും